പുതിയ അംബാസഡര്‍മാരില്‍ നിന്ന് ഹമദ് രാജാവ് നിയമന രേഖകള്‍ സ്വീകരിച്ചു 

മനാമ: ബഹ്റൈനിലേക്ക് നിയോഗിക്കപ്പെട്ട പുതിയ അംബാസഡര്‍മാരില്‍ നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നിയമന രേഖകള്‍ സ്വീകരിച്ച് അംഗീകാരം നല്‍കി. 
ശ്രീലങ്കന്‍ അംബാസഡര്‍ ഡോ. എ. മന്‍ദീസ്, ഈജിപ്ത് അംബാസഡര്‍ സുഹ ഇബ്രാഹിം മുഹമ്മദ് റഫ്അത്, ആസ്ട്രേലിയന്‍ അംബാസഡര്‍ ഡോ. റോള്‍ഫ് പീറ്റര്‍ ഹെര്‍ബെര്‍ട്ട് കിംഗ്, കൊളംബിയന്‍ അംബാസഡര്‍ ഫൈഹാന്‍ അല്‍ഫായിസ് ഷല്‍ഹൂബ് എന്നിവരില്‍ നിന്നാണ് അദ്ദേഹം നിയമന രേഖകള്‍ സ്വീകരിച്ചത്്. 
സഖീര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പുതുതായി രാജ്യത്ത് സേവനത്തിനത്തെിയ അംബാസഡര്‍മാര്‍ക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ നേരുകയും തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളെ അംബാസഡഡര്‍മാര്‍ പ്രത്യേകം പരാമര്‍ശിച്ചു. ഇവിടെ സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചതിനെ വിലമതിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.