കേരളീയ സമാജത്തില്‍ വെള്ളിയാഴ്ച ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റ്

മനാമ: ദേശീയദിനാഘോഷത്തിന്‍െറ ഭാഗമായി ഡിസംബര്‍ 18ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റ് നടത്തുമെന്ന് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജനറല്‍ സെക്രട്ടറി വി.കെ. പവിത്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ മുഖ്യാതിഥിയായിരിക്കും. ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ മദനി, ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം നാസര്‍ അല്‍ ഖസീര്‍, നാസര്‍ അല്‍ അറായിദ് എന്നിവര്‍ പങ്കെടുക്കും. വിവിധ രാജ്യക്കാര്‍ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികള്‍ നടക്കും. ഭക്ഷ്യസ്റ്റാളുകളും സജ്ജീകരിക്കും. സ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം ആഘോഷത്തിന് മിഴിവേകും. ബഹ്റൈന്‍ രാജകുടുംബാംഗങ്ങളും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പരിപാടിയില്‍ പങ്കെടുക്കാനത്തെും. 
ഡിസംബര്‍ 16ന് വനിതാവിഭാഗം സംഘടിപ്പിക്കുന്ന ആനന്ദ ബസാര്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി  കലാ- കായിക പരിപാടികള്‍ ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 
ഭക്ഷണ ശാലകള്‍, ഫാമിലി ഗെയിമുകള്‍, കരകൗശല വസ്തുക്കള്‍, വിവിധതരം വസ്ത്രങ്ങള്‍, പെയിന്‍റിങുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും. നാടന്‍ കലാ-കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള ഫാഷന്‍ ഷോ, കുട്ടികള്‍ക്കും വനിതകള്‍ക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകള്‍, സ്റ്റേജ് ഷോ തുടങ്ങിയവയും ഇതിന്‍െറ ഭാഗമായി നടക്കും. 
വാര്‍ത്താസമ്മേളനത്തില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഫോളോഅപ് ഡയറക്ടര്‍ സലാഹ് അബ്ദുല്ല ബൂസിദ് അല്‍ ദൂസരിയും സമാജത്തിന്‍െറ മറ്റ് ഭാരവാഹികളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39617620, 39127389.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.