മനാമ: മനപൂര്‍വം എച്ച്.ഐ.വി വൈറസ് പടര്‍ത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും നല്‍കാനുള്ള നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. മനപൂര്‍വമല്ളെങ്കില്‍ ഒരുവര്‍ഷം തടവും 20000 ദിനാര്‍ പിഴയുമാണ് ശിക്ഷ. എച്ച്.ഐ.വി ബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് കടുത്ത നിയമങ്ങള്‍ നടപ്പാക്കാന്‍ ശൂറ കൗണ്‍സില്‍ തീരുമാനിച്ചത്.
എച്ച്.ഐ.വി ബാധിതരോട് വിവേചനപരമായി പെരുമാറിയാല്‍ ആറുമാസം തടവും 500 ദിനാര്‍ വരെ പിഴയും ലഭിക്കും. ചികിത്സാപിഴവുണ്ടായാല്‍ പിഴ 5000 ദിനാര്‍ വരെയാകും. രക്തദാതാക്കള്‍, തടവുകാര്‍, സലൂണുകളിലെ പുതിയ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് എച്ച്.ഐ.വി പരിശോധന നിര്‍ബന്ധമാക്കും. വിവാഹിതരാകാന്‍ പോകുന്നവര്‍, രാജ്യത്ത് ജോലിക്കത്തെുന്ന വിദേശികള്‍, മയക്കുമരുന്ന്- ലൈംഗിക കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇപ്പോള്‍ പരിശോധന നടന്നുവരുന്നുണ്ട്.
സലൂണുകളിലെ ഉപകരണങ്ങളിലൂടെ രോഗം പകരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. ജീവനക്കാരുടെ പിഴവ് കാരണം രോഗം പകരാന്‍ ഇടയായാല്‍ സ്ഥാപനത്തിന്‍െറ ഉടമയാകും ഉത്തരവാദി. എച്ച്.ഐ.വി ബാധ കണ്ടത്തെുന്നതില്‍ പരാജയപ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. രോഗമില്ലാത്തയാള്‍ക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയാലും ക്രിമിനല്‍ കേസെടുക്കും. കുറ്റവാളികളുടെ വിചാരണ അടച്ചിട്ട കോടതി മുറികളിലായിരിക്കും നടക്കുക. എന്നാല്‍ വിധി പ്രസ്താവം പൊതു കോടതിയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.