ബഹ്റൈനിലെ പത്രങ്ങള്‍ സ്വതന്ത്രം –ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി

മനാമ: ബഹ്റൈനില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ മുഴുവനും സ്വകാര്യ മേഖലയിലുളളതും സ്വതന്ത്രവുമാണെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി അറിയിച്ചു. 
കഴിഞ്ഞ ദിവസം പ്രസിദ്ധീകരണം തടഞ്ഞ അല്‍വസത് പത്രം മാത്രമാണ് സ്വകാര്യ മേഖലയിലുളളതെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ നടന്ന പ്രചാരണത്തില്‍ യാതൊരു കഴമ്പുമില്ളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
പത്രത്തിന്‍െറ പ്രസിദ്ധീകരണത്തിനുള്ള വിലക്ക് താല്‍ക്കാലികമാണെന്നും രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കിയതിനാണ് നടപടിയെന്നും അതോറിറ്റി അറിയിച്ചു. സമൂഹത്തില്‍ ഛിദ്രതയും ഭിന്നതയും സൃഷ്ടിക്കാനുള്ള ശ്രമവും ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനവും പത്രത്തിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 
വിവിധ സന്ദര്‍ഭങ്ങളില്‍ പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ വ്യക്തികളും കൂട്ടായ്മകളും മാധ്യമ സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വതന്ത്ര്യം നിലനിര്‍ത്തുന്നതും പത്രത്തിന്‍െറ പ്രസിദ്ധീകരണം മരവിപ്പിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ളെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.