ഡോ. മർയം അദ്ബി അൽ ജലാഹിമ (വലത്ത്​​​)

16 ആശുപത്രികൾക്ക്​ ഇൗ വർഷം അംഗീകാരം നൽകി

മനാമ: ഇക്കൊല്ലം അംഗീകാരം നൽകിയ ആശുപത്രികളുടെ എണ്ണം വർഷാവസാനത്തോടെ 19 ആയി ഉയരുമെന്ന് നാഷനൽ ഹെൽത്ത്​ റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) ചീഫ് എക്‌സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ പറഞ്ഞു. നിലവിൽ 16 ആശുപത്രികൾക്ക് അംഗീകാരം നൽകി​. മൂന്നെണ്ണത്തി​െൻറ അംഗീകാര നടപടികൾ പുരോഗമിക്കുകയാണെന്നും അവർ വാർത്ത ഏജൻസിയോട്​ പറഞ്ഞു.

രാജ്യത്തെ ആരോഗ്യ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഭരണാധികാരികളുടെ പിന്തുണയോടെയാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. 2019ലെ കണക്കനുസരിച്ച് രാജ്യത്ത് ആരോഗ്യ മേഖലയിൽ മൊത്തം 746 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്​. 2018ൽ 21 ആശുപത്രികളാണ്​ ഉണ്ടായിരുന്നത്.

ഇതിൽ രണ്ട് ആശുപത്രികൾ ഹെൽത്ത് സെൻററുകളാക്കിയതിനാൽ ആശുപത്രികളുടെ എണ്ണം 19 ആയി കുറഞ്ഞിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ഈ വർഷം 81 സ്ഥാപനങ്ങൾക്ക് അനുമതി നൽകി. 657 സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുകയും ചെയ്‌തു‌. നിയമലംഘനങ്ങൾ കണ്ടെത്താൻ 943 പരിശോധനകളാണ് നടപ്പുവർഷം നടത്തിയത്. ഇതിലൂടെ 1599 നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്‌തു. നാലു ക്ലിനിക്കൽ പരീക്ഷണത്തിന് അപേക്ഷ ലഭിച്ചതിൽ രണ്ടെണ്ണം സർക്കാർ മേഖലയിൽ നിന്നായിരുന്നു.

ഏറ്റവും കൂടുതൽ ക്ലിനിക്കൽ പരീക്ഷണം നടന്നത് കോവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ടാണെന്നും അവർ പറഞ്ഞു.518 ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കിനൽകുകയും പുതിയ 284 ഉൽപന്നങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 2019ൽ 41 പുതിയ ഫാർമസികൾക്ക് അംഗീകാരം നൽകി. ഇതിൽ ഏഴെണ്ണം മന്ത്രാലയത്തിനു കീഴിലും 34 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ഫാർമസിയുടെ എണ്ണം 2018ലേതിനെക്കാൾ 17 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം 307 ഫാർമസികളുള്ളതിൽ 235 എണ്ണം സ്വകാര്യ മേഖലയിലും 72 എണ്ണം സർക്കാർ ആശുപത്രികളുടെ ഭാഗമായി പ്രവർത്തിക്കുന്നവയുമാണ്.

ഫാർമസികളുമായി ബന്ധപ്പെട്ട് 731 പരിശോധനകളാണ് പോയവർഷം നടത്തിയത്. ഇതുവഴി 962 നിയമലംഘനങ്ങൾ കണ്ടെത്തി. ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട പരാതികളിൽ 2018നെ അപേക്ഷിച്ച് പോയവർഷം 13 ശതമാനം വർധനയുണ്ടായി. മൊത്തം 257 പരാതികളിൽ 167 എണ്ണം വ്യക്തിപരവും 33 എണ്ണം സ്ഥാപനങ്ങളെ കുറിച്ചും 57 എണ്ണം മാനേജ്‌മെൻറുമായി ബന്ധപ്പെട്ടതുമായിരുന്നു.

42 ശതമാനം ഡോക്‌ടർമാരെ കുറിച്ചും ബാക്കി വിവിധ സ്ഥാപനങ്ങളെ കുറിച്ചുമായിരുന്നു. 2019ൽ 177 പരാതികളിൽ അ​േന്വഷണം നടത്തി തീർപ്പുകൽപിക്കാൻ സാധിച്ചു. 37 പേരുടെ മേൽ അച്ചടക്കനടപടി സ്വീകരിച്ചു.ഒരാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്​തു. മധ്യ പൗരസ്ത്യ ദേശത്തെ സർക്കാർ മേഖലയിലെ മികച്ച സ്ഥാപനമായി 2019ൽ അതോറിറ്റി തിരഞ്ഞെടുക്കപ്പെട്ടിരുന്നതായും അവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.