മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ 109 നിയമ വിരുദ്ധ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിലാണ് തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചവർ പിടിയിലായത്.
നേരത്തെ പിടിയിലായ 181 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ രാജ്യത്തുനിന്നും തിരിച്ചയക്കുകയും ചെയ്തു. വിവിധ ഗവർണറേറ്റുകളിലായി മൊത്തം 863 പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എൽ.എം.ആർ.എ നടത്തിയത്. കൂടാതെ കാപിറ്റൽ ഗവർണറേറ്റിൽ 20 സംയുക്ത പരിശോധനകളും നടത്തിയിരുന്നു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സംയുക്ത പരിശോധനകൾ നടത്തിയത്.
നിയമ വിരുദ്ധ വിദേശ തൊഴിലാളി സാന്നിധ്യം പൂർണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bhലെ ഇ-ഫോറം വഴിയോ അതോറിറ്റിയുടെ കാൾ സെന്ററിൽ വിളിച്ചോ അറിയിക്കണം. ഫോൺ: 17506055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.