മനാമ: മനുഷ്യക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്ക് 10 വർഷം തടവിന് ഹൈ ക്രിമിനൽ കോടതി വിധി. മൂന്ന് ഏഷ്യൻ വനിതകൾ ചേർന്ന് ജോലി വാഗ്ദാനം നൽകി യുവതികളെ വിവിധ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലെത്തിച്ച ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്കായി നിർബന്ധിക്കുകയായിരുന്നു.
ഹോട്ടൽ ജോലിക്കെന്ന് പറഞ്ഞാണ് യുവതികളിൽനിന്ന് ഏജൻസി 1200 ദീനാർ വാങ്ങി ബഹ്റൈനിലേക്ക് വിസിറ്റിങ് വിസയും ടിക്കറ്റും നൽകിയത്. ഇവിടെ വന്നതിനുശേഷം ഒരു ഫ്ലാറ്റിൽ താമസിപ്പിക്കുകയും ഇവരുടെ പാസ്പോർട്ട് പ്രതികൾ കൈവശപ്പെടുത്തുകയുമായിരുന്നു.
പിന്നീട് ഉപഭോക്താക്കളെ എത്തിച്ച് ഇവരെ അനാശാസ്യത്തിന് ഉപയോഗപ്പെടുത്തുകയുമായിരുന്നു. യുവതികളെ പ്രതികളിലൊരാൾ ശാരീരിക പീഡനമേൽപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. അനാശാസ്യത്തിനെത്തിയ ഉപഭോക്താവാണ് ഇവരുടെ അവസ്ഥ മനസ്സിലാക്കി ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്. ശിക്ഷ കാലാവധിക്കുശേഷം പ്രതികളെ തിരിച്ചുവരാനാവാത്ത വിധം ബഹ്റൈനിൽ നിന്നും തിരിച്ചയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.