കുവൈത്ത് സിറ്റി: ഇന്ത്യയിൽ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്നതിനെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്ത് പാർലമെൻറ് അംഗങ്ങൾ. അസമിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ചത്. മുസ്ലിംകളെ കൊലപ്പെടുത്തുന്നതും ആട്ടിയോടിക്കുന്നതും ഇന്ത്യയിൽ ആവർത്തിക്കുകയാണ്. ഭരണകൂടം ഇടപെട്ട് ഇത് അവസാനിപ്പിക്കണം.
സ്വന്തം നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾക്കും അവകാശമുണ്ട്. അത് അനുവദിക്കാതെയുള്ള സംഘടിത അക്രമങ്ങൾ യുദ്ധക്കുറ്റമായി കണ്ട് അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഹിന്ദുത്വ ശക്തികളുടെ അക്രമണങ്ങളെ ഭരണകൂടം അപലപിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രസ്താവന ഇറക്കണം. ഇരകളാക്കപ്പെടുന്നവർക്കായി പ്രാർഥിക്കാൻ ഇമാമുമാരോട് ഒൗഖാഫ് മന്ത്രാലയം ആവശ്യപ്പെടണം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇസ്ലാമിക സംഘടനകളും വിഷയത്തിൽ ഇടപെട്ട് മുസ്ലിം സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാർലമെൻറ് അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.