ഖസീം പ്രവാസി സംഘം ആരംഭിച്ച വിദ്യാഭ്യാസ-ശാസ്ത്രബോധന കാമ്പയി​െൻറ ഉദ്​ഘാടന ചടങ്ങ്​

ഖസീം പ്രവാസി സംഘം വിദ്യാഭ്യാസ-ശാസ്ത്രബോധന കാമ്പയിൻ ആരംഭിച്ചു

ബുറൈദ: ഖസീം പ്രവാസി സംഘത്തി​െൻറ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ, ശാസ്ത്രബോധന കാമ്പയിൻ ആരംഭിച്ചു. ഉദ്ഘാടന പരിപാടിയായി 'ജ്യോതിശാസ്ത്രം - ശാസ്ത്രവും മിഥ്യയും' എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ലൂക്ക ശാസ്ത്രമാഗസിൻ മാനേജിങ്ങ് എഡിറ്ററുമായ ടി.കെ. ദേവരാജൻ ശാസ്ത്രബോധന ക്ലാസെടുത്തു.

കേന്ദ്ര, ഏരിയ, യൂനിറ്റ് പ്രവർത്തകരെ കൂടാതെ മുഖ്യധാരാ സംഘടനാ പ്രതിനിധികളും സർഗശ്രീ വനിതാ വേദി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ജനങ്ങളിൽ ശാസ്ത്രബോധം വളർത്താനും ജനങ്ങളിലെ മിഥ്യാധാരണകൾ അകറ്റാനുമുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ മുഖ്യധാരാ സംഘടനകൾ മുൻ​ൈകയ്യെടുക്കണമെന്ന് ടി.കെ. ദേവരാജൻ അഭിപ്രായപ്പെട്ടു.

ഓൺലൈനായി നടന്ന പരിപാടിയിൽ കേന്ദ്രകമ്മറ്റി പ്രസിഡൻറ്​ സി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജിതേഷ് പട്ടുവം സ്വാഗതവും കേന്ദ്രകമ്മിറ്റി ട്രഷറർ ഉണ്ണി കണിയാപുരം നന്ദിയും പറഞ്ഞു. കാമ്പയി​െൻറ ഭാഗമായി വരും ദിനങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിരവധി വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.