ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി സേവന വാഗ്ദാനം; ഇരുന്നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു
ദുബൈ: യു.എ.ഇയിൽ ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി സേവനങ്ങൾ വാഗ്ദാനം ചെയ്ത ഇരുന്നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അധികൃതർ പൂട്ടിച്ചു. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയും സംയുക്തമായാണ് 2026ന്‍റെ ആദ്യ പകുതിയിൽ നടപടിയെടുത്തത്.
എ.ഐ, ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ, നേരിട്ടുള്ള പരിശോധനകൾ എന്നിവ വഴിയാണ് കൃത്യമായ ലൈസൻസോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തിയത്. മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള റിക്രൂട്ടിങ് ഓഫീസുകൾ വഴി മാത്രം സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി നിയമപരമായ കരാറുകളും നിശ്ചിത നിരക്കുകളും ഉറപ്പാക്കാനും, പരാതികൾക്ക് പരിഹാരം കാണാനും തൊഴിലുടമകൾക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ കണ്ട് പണം നൽകുന്നതിന് മുൻപ് ഏജൻസികളുടെ ലൈസൻസ് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങളെയും വ്യാജ പരസ്യങ്ങളെയും കുറിച്ച് 600590000 എന്ന നമ്പറിൽ പരാതിപ്പെടാം. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.