യു.പി.ഐ എം.ഡി.ആറിന് 18 ശതമാനം ജി.എസ്.ടിയും

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ പേയ്‌മെന്‍റുകളുടെ മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് ചാർജുകൾക്ക് വ്യാപാരികൾ 18% ജി.എസ്.ടി നൽകേണ്ടിവരും. എന്നാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ കഴിയുമെന്നതിനാൽ വ്യാപാരികളുടെ മൊത്തത്തിലുള്ള നികുതി ഭാരം കുറയ്ക്കും.

ഒക്ടോബർ 15 മുതൽ വ്യാപാരികൾക്കുള്ള 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് പരമാവധി 300 രൂപ പരിധിയിൽ 0.4% എന്ന നിരക്കിലാണ് എം.ഡി.ആർ ബാധകമാകുക. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകളിൽ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് എം.ഡി.ആർ നിരക്കായിരിക്കും.

2,000 രൂപയിൽ താഴെയുള്ള ഇടപാടുകളെയും ചെറുകിട കച്ചവടക്കാരെയും ഈ ജി.എസ്.ടി ബാധ്യതയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 2,000 രൂപക്ക് മുകളിലുള്ള പേഴ്സൺ ടു മെർച്ചന്‍റ് യു.പി.ഐ ഇടപാടുകളുടെ പങ്ക് 2023 സാമ്പത്തിക വർഷത്തിലെ 15.1%ൽ നിന്ന് 2027 ജൂൺ പാദത്തിൽ 20.1%മായി ഉയർന്നു.

ജി.എസ്.ടിയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും

ജി.എസ്.ടി ബാധകമാകുന്നത് പ്രധാന ഇടപാട് തുകയ്ക്കല്ല, മറിച്ച് 0.4% വരുന്ന എം.ഡി.ആർ സേവന നിരക്കിന്മേൽ മാത്രമാണ്. ജിഎസ്.ടി രജിസ്ട്രേഷനും ഔട്ട്പുട്ട് നികുതി ബാധ്യതയുമുള്ള വ്യാപാരികൾക്ക് എം.ഡി.ആറിൻമേൽ അടയ്ക്കുന്ന 18% ജിഎസ്.ടി തുക ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി തിരിച്ചെടുക്കാം.

ജി.എസ്.ടി ഇളവുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രം നൽകുന്ന വ്യാപാരികൾക്ക് ഐ.ടി.സി ലഭിക്കില്ല. അവർ ഈ നികുതി ഭാരം സ്വന്തമായി വഹിക്കേണ്ടിവരും. ബാങ്കുകൾ നൽകുന്ന ജി.എസ്.ടി ഇൻവോയ്സ് അല്ലെങ്കിൽ ഇടപാട് സ്റ്റേറ്റ്മെന്‍റ് ഉപയോഗിച്ച് ഐ.ടി.സി ക്ലെയിം ചെയ്യാം.

പുതിയ മാറ്റത്തിലൂടെ  പ്രതിവർഷം 3,500 മുതൽ 4,000 കോടി രൂപ വരെ ജി.എസ്.ടി വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. മാസം 6 ലക്ഷം കോടി രൂപയുടെ ഇടപാടുകളിൽ മൊത്തം ജിഎസ്ടി 432 കോടി രൂപ (പ്രതിവർഷം 5,184 കോടി രൂപ) വരാമെങ്കിലും, അർഹരായ വ്യാപാരികൾ ഐടിസി ക്ലെയിം ചെയ്യുന്നതോടെ സർക്കാരിന്റെ അറ്റ (Net) വരുമാനം കുറവായിരിക്കുമെന്നും ചിലർ നിരീക്ഷിക്കുന്നു

Tags:    
News Summary - 18 percentage gst to UPI MDR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.