ഇന്ത്യയിൽനിന്നുള്ള വിമാനം റദ്ദാക്കിയെന്ന്​ യാത്രക്കാരെ അറിയിച്ച്​ ജസീറ

കുവൈത്ത്​ സിറ്റി: ഇന്ത്യ ഉൾപ്പെടെ അഞ്ച്​ രാജ്യങ്ങളിൽനിന്നുള്ള വിമാന ഷെഡ്യൂളുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ച്​ ജസീറ എയർവേയ്​സ്​. വ്യോമയാന വകുപ്പി​െൻറ നിർദേശപ്രകാരം ഇന്ത്യൻ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന്​ നേരിട്ടും അല്ലാതെയുമുള്ള വിമാന ഷെഡ്യൂളുകൾ മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ മാറ്റിവെച്ചതായാണ്​ ജസീറ എയർവേയ്​സ്​ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്​.

അതിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂ.ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട്‌ വരികയാണെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഒാപൺ ഹൗസിൽ വ്യക്തമാക്കി. ഇന്ത്യക്കാരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടുതൽ വ്യക്​തത വരേണ്ടതുണ്ടെന്നും കുവൈത്ത്‌ സർക്കാരിൽ നിന്ന് യാത്രാ അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ്​ ബുക്ക്​ ചെയ്യാവൂ എന്നും അംബാസഡർ പറഞ്ഞു.

നേരത്തെ വിദേശികളുടെ പ്രവേശന വിലക്ക്​ നീക്കുന്ന അറിയിപ്പ്​ വന്ന ശേഷം കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും ഇന്ത്യയിൽനിന്ന്​ ബുക്കിങ്​ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ കോവി ഷീൾഡ്‌ വാക്സിൻ കുവൈത്ത്‌ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അംബാസഡർ ഒാപൺ ഹൗസിൽ ആവർത്തിച്ചു വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.