കാലിഫോർണിയ: ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹിലാരി അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ പ്രവേശിച്ചു. കനത്ത മഴകാരണം നിരവധി നാശനഷ്ടം സംഭവിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ആളുകൾ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. ദക്ഷിണ കാലിഫോർണിയയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. അരിസോണയുടെയും നെവാഡയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
ദക്ഷിണ കാലിഫോർണിയ മേഖലയിൽ ഭൂകമ്പം ഉണ്ടായ സമയത്താണ് കൊടുങ്കാറ്റെത്തിയത്. ലോസ് ആഞ്ജലസിന് വടക്ക് തെക്കൻ കാലിഫോർണിയയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യു. എസ്. ജിയോളജിക്കൽ സർവേ ഞായറാഴ്ച അറിയിച്ചു. അതേസമയം, കാലാവസ്ഥ മാറ്റം റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാക്കുമെന്നും കരുതിയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കാലിഫോർണിയയിൽ കൊടുങ്കാറ്റ് വീശുന്നതിന് മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഹിലാരി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ മുൻകരുതൽ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സാൻ ബെർണാർഡിനോ കൗണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി കൗണ്ടി താമസക്കാർക്കുള്ള അറിയിപ്പിൽ ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.