Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്രത്തൊടിക സി.എച്ച് മുഹമ്മദ് സലീം (44) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടന്ന് ഇദ്ദേഹത്തെ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ് കടയില്‍ ജീവനക്കാരനായിരുന്നു. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തതിന്റെ മാതാപിതാക്കളും ഭാര്യയും മകനും സന്ദർശന വിസയിൽ മക്കയിലെത്തിയിരുന്നു.
പിതാവ്: അബൂബക്കര്‍ മുസ്‍ലിയാർ. മാതാവ്: ഫാത്തിമ. ഭാര്യ: കൗലത്ത്. മക്കള്‍: സിനാന്‍, അദ്‌നാന്‍, ഫാത്തിമ സഹ്‍ല, ഫാത്തിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ഷബീര്‍, മുജീബ്, ആരിഫ്, റഹ്മത്ത്, ഖൈറുന്നിസ, സുനീറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.