മുബഷിറ
Posted On
date_range Updated On
date_range ജിദ്ദയിൽ മലപ്പുറം സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ജിദ്ദ: മലപ്പുറം സ്വദേശിനിയായ യുവതിയെ ജിദ്ദ ഷറഫിയയിൽ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശി എം.വി റാഷിദിന്റെ ഭാര്യ മുബഷിറയാണ് (24) മരിച്ചത്. ഷറഫിയ ബാഗ്‌ദാദിയയിൽ സിറ്റി മാക്സിന് പിറക് വശം താമസിക്കുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഭർത്താവ് റാഷിദ് ജിദ്ദയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്. ഇവർക്ക് നാല് മാസം പ്രായമായ ഒരാൺകുട്ടിയും (ഇസിൻ), അഞ്ച് വയസുള്ള ഒരു പെൺകുട്ടിയും (ഇസ്സ) ഉണ്ട്. കുടുംബം സന്ദർശക വിസയിൽ എത്തിയതായിരുന്നു.
പിതാവ്: ഹംസ അരീക്കൻ, മാതാവ്: എ.ടി ഷംഷാദ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അനന്തര നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.