ബി.ആർ.സി സാൻഫോർഡ് വോളിബാൾ: ഹൊറൈസണും ഓറിയോണും ഫൈനലിൽ
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ ജിദ്ദയിൽ സംഘടിപ്പിച്ച ബി.ആർ.സി സാൻഫോർഡ് വോളിബാൾ ടൂർണമെന്റ് ലീഗ് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ കൂടുതൽ പോയന്റ് നേടി ഹൊറൈസൺ, ഓറിയോൺ ടീമുകൾ ഫൈനലിൽ കടന്നു. നാലാം ആഴ്ചയിലെ ആദ്യ മത്സരത്തിൽ ഹൊറൈസൺ നേരിട്ടുള്ള സെറ്റുകൾക്ക് ഓറിയോണിനെയും രണ്ടാം മത്സരത്തിൽ ഗാലക്സി യൂനിവേഴ്സലിനെയും പരാജയപ്പെടുത്തി.
ഹൊറൈസണിനുവേണ്ടി നിഹാൽ, മുഹാജിർ, സെലിൻ എന്നിവർ പൊരുതിയപ്പോൾ ഓറിയോണിന് ലുഖ്മാൻ, ആമു, സഞ്ചു എന്നിവർ പൊരുതിനിന്നു. നിഹാൽ കളിയിലെ കേമനായി.രണ്ടാം മത്സരത്തിൽ ഗാലക്സി നേരിട്ടുള്ള സെറ്റുകൾക്ക് യൂനിവേഴ്സലിനെ പരാജയപ്പെടുത്തി. ഗാലക്സിക്കുവേണ്ടി ജസീർ, നവാസ്, കഫീൽ, ജരീർ എന്നിവർ മികച്ചകളി കാഴ്‌ചവെച്ചു.
മികച്ച കളിക്കാരനായി നവാസിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാർക്കുള്ള ട്രോഫികൾ കെ.എം. നസീർ, ഒ. സാലു എന്നിവരും സാൻഫോർഡ് ലക്കിഡ്രോ വിന്നർക്കുള്ള സമ്മാനം എസ്.എം. യൂനുസ് എന്നിവരും സമ്മാനിച്ചു. മത്സരം ജരീർ, മുഹാജിർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.