'ഭൂമിക' വെബിനാറിന് തിങ്കളാഴ്​ച​ തുടക്കം

മനാമ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബഹ്‌റൈന്‍ 'ഭൂമിക' ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍' എന്ന തലക്കെട്ടില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വെബിനാറില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ വിഷയം അവതരിപ്പിക്കും. ബഹ്‌റൈന്‍ സമയം രാത്രി ഏഴിനാണ് (ഇന്ത്യന്‍ സമയം 9.30) പരിപാടി തുടങ്ങുക.

തിങ്കളാഴ്​ച​ നടക്കുന്ന ആദ്യ പ്രഭാഷണം മലയാളം സര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠന കേന്ദ്രം മേധാവി പ്രൊഫ. കെ. എം. അനില്‍ നിര്‍വഹിക്കും. അനില്‍ വേങ്കോട് മോഡറേറ്റായിരിക്കും. ചൊവ്വാഴ്​ച കേന്ദ്ര കേരള സര്‍വകലാശാലയിലെ പ്രൊഫ. അമൃത് ജി. കുമാര്‍ വിഷയം അവതരിപ്പിക്കും. കെ.ടി. നൗഷാദ് മോഡറേറ്ററായിരിക്കും.

ബുധനാഴ്​ച അഖിലേന്ത്യാ വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാനാണ് പ്രഭാഷകന്‍. എന്‍.പി. ബഷീർ മോഡറേറ്ററാകും. വ്യാഴാഴ്​ച സംസ്ഥാന കരിക്കുലം സമിതിയംഗം ഡോ. എ.കെ. അബ്​ദുല്‍ ഹക്കീം വിഷയം അവതരിപ്പിക്കും. സജി മാര്‍ക്കോസ് മോഡറേറ്ററായിരിക്കും. സൂം മീറ്റിങിലൂടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ലിങ്കും പാസ്‌വേഡും ലഭിക്കാന്‍ 00973 39458870/33338925 എന്നീ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധ​െപ്പടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.