കവർച്ച വർധിക്കുന്നു: സുരക്ഷിതമാക്കാം വീടുകൾ...

കണ്ണൂർ: വീട് കുത്തിത്തുറന്നും വീട്ടുകാരെ ആക്രമിച്ചും കവർച്ച നടത്തുന്ന സംഘങ്ങൾ വിലസുന്നു. ഈ വർഷം ചെറുതും വലുതുമായ ഇരുന്നൂറോളം മോഷണങ്ങളാണ് ജില്ലയിൽ നടന്നത്. കഴിഞ്ഞ ദിവസം ഉരുവച്ചാലിൽ വീട് കുത്തിത്തുറന്ന് 40 പവനോളം സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. ദിവസങ്ങൾക്ക് മുമ്പാണ് മട്ടന്നൂർ കിളിയങ്ങാട് ഇളംകരുമകൻ ക്ഷേത്രത്തിലും ഇയ്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലും കവർച്ച നടന്നത്.

കെ.എം.എസ് സൗണ്ട്സ് ഉടമ എ.വി. രണദേവിന്റെ മഞ്ഞോടി കണ്ണിച്ചിറയിലെ വീട്ടിൽ മോഷണം നടന്നത് മൂന്നു ദിവസം മുമ്പാണ്. റോഡ് അരികിലെ വീട്ടിലെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.

ആൾത്താമസമില്ലാത്തതും നിരീക്ഷണ കാമറകളോ സുരക്ഷ സംവിധാനങ്ങളോ ഇല്ലാത്ത വീടുകളാണ് മോഷണസംഘം ഉന്നംവെക്കുന്നത്. ഏറെക്കാലം നിരീക്ഷിച്ചശേഷമാണ് ഓരോ മോഷണവും നടത്തുന്നത്. സ്വർണത്തിന് വില വർധിച്ച ശേഷമാണ് വീടുകളിൽ മോഷണം പെരുകിയതെന്നാണ് കണ്ടെത്തൽ. വീട്ടുകാർ ബന്ധുക്കളുടെ വീട്ടിലോ യാത്രക്കോ പോയശേഷമാണ് പല മോഷണങ്ങളും നടന്നിട്ടുള്ളത്. കുറച്ചുസമയം മാത്രം വീട്ടുകാർ പുറത്തുപോകുന്ന സമയത്തുപോലും കവർച്ച നടക്കുന്നത് ഇത്തരം സംഘങ്ങളുടെ ആസൂത്രണം എത്രമാത്രം ശക്തമാണെന്നതി‍െൻറ തെളിവാണ്. ഉരുവച്ചാലിലെ വ്യാപാരി സി. നൗഷാദിന്റെ മണക്കായി റോഡിലെ കടപ്പുറത്ത് ദാറുല്‍ ഹുദയില്‍ ഇരുനില വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.

നോമ്പ് ആയതിനാല്‍ വെള്ളിയാഴ്ച വീടുപൂട്ടി നൗഷാദും കുടുംബവും ഭാര്യ വീടായ കാക്കയങ്ങാട് പോയപ്പോഴാണ് സംഭവം. നൗഷാദി‍െൻറ ഹാർഡ് വെയർ കടയിൽ 2019ൽ മോഷണം നടന്നിരുന്നു. 89,000 രൂപ നഷ്ടമായി. മോഷ്ടാവി‍െൻറ ചിത്രം അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. നിരീക്ഷണകാമറകളും സുരക്ഷാസംവിധാനങ്ങളും ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി വിശദമായ ആസൂത്രണത്തോടെയാണ് കവർച്ച നടക്കുന്നത്.

അതുകൊണ്ടുതന്നെ, പ്രതികളെ വലയിലാക്കൽ വലിയ വെല്ലുവിളിയാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് പലപ്പോഴും പ്രഫഷനൽ സംഘങ്ങൾ മടങ്ങുന്നത്. ഇരിട്ടി പയഞ്ചേരിയിലെ പൂട്ടിയിട്ട വീട്ടിൽനിന്ന്‌ പത്തേകാൽ പവൻ സ്വർണവും 2,02,000 രൂപയും കവർച്ച ചെയ്തത് കഴിഞ്ഞ മാസമാണ്.

കഴിഞ്ഞ നവംബറിൽ കണ്ണൂര്‍ നഗരമധ്യത്തില്‍ താണയിലെ എല്ലുരോഗ വിദഗ്ധ‍െൻറ വീട്ടിൽനടന്ന മോഷണം ഞെട്ടിക്കുന്നതായിരുന്നു. ഓഫിസ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ആറു ലക്ഷം രൂപയാണ് കവര്‍ന്നത്. മാർച്ച് ആദ്യം ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് അഞ്ചരക്കണ്ടി -ചാലോട് റോഡില്‍ കണ്ണാടിവെളിച്ചം മത്തിപാറ സ്വദേശിയുടെ വീട്ടില്‍ നിന്ന് 12 പവനും ആയിരം രൂപയും കവര്‍ന്നത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതായിരുന്നു ഇവയെല്ലാം.

സ്കൂളുകൾക്കും രക്ഷയില്ല

സ്കൂളുകളും അമ്പലങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുണ്ട്. ഒരുവർഷം മുമ്പ് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 26 ലാപ്ടോപ്പുകളാണ് മോഷണം പോയത്. ഇതിൽ 24 എണ്ണം പൊലീസ് കണ്ടെടുത്തിരുന്നു. നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവായ പുലിക്കുരുമ്പയിലെ നെടുമല സന്തോഷ് എന്ന തുരപ്പന്‍ സന്തോഷിനെ (40) ഈയിടെ പൊലീസ് പിടികൂടിയതോടെ നിരവധി കവർച്ച കേസുകൾക്ക് തുമ്പ് ലഭിച്ചിരുന്നു. ചക്കരക്കല്ല്, വാരം, അഞ്ചരക്കണ്ടി ഭാഗങ്ങളിൽ ആറു മാസത്തിനിടെ മോഷണ പരമ്പരകൾ തന്നെ നടന്നു. 2020 മാർച്ചിൽ വാരം കടാങ്കോട് പ്രവാസിയുടെ അടച്ചിട്ട വീടിന്റെ ജനലിന്റെ ഗ്രില്ല് മുറിച്ചു നീക്കി 20 ലക്ഷത്തോളം രൂപ മതിപ്പുള്ള 65 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും ലക്ഷം രൂപയുടെ മൂന്ന് വാച്ചുകളും കവർന്നിരുന്നു.

ചോരക്കളിയിലേക്ക്

വീട്ടുകാരെ ആക്രമിച്ച് ആഭരണങ്ങൾ കവരുന്ന സംഭവങ്ങളും വർധിക്കുകയാണ്. പ്രഭാത നമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പുറത്തിറങ്ങിയപ്പോഴാണ് 2021 സെപ്റ്റംബറിൽ വാരം എളയാവൂരിലെ കെ.പി. ആയിഷയെ മോഷ്ടാവ് ആക്രമിക്കുന്നത്. പൈപ്പ് ലൈൻ അടച്ചശേഷം ആയിഷ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു പ്രതി.

ആയിഷയുടെ ചെവി മുറിച്ചെടുത്താണ് സ്വര്‍ണക്കമ്മലുകള്‍ കവർന്നത്. അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെ മരിച്ചു. സംഭവത്തിൽ അസം സ്വദേശിയാണ് പിടിയിലായത്. വീട്ടുകാരെ ആക്രമിച്ച് നടത്തുന്ന കവർച്ചക്കു പിന്നിൽ പലപ്പോഴും ഇതരസംസ്ഥാന മോഷ്ടാക്കളാണെന്നാണ് കണ്ടെത്തൽ.

വെള്ളമെടുക്കാനും അലക്കിയ വസ്ത്രങ്ങളെടുക്കാനും രാത്രി പുറത്തിറങ്ങുന്ന വീട്ടമ്മമാരുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങൾ തലശ്ശേരിയിലും പന്തക്കലും പഴയങ്ങാടിയിലുമുണ്ടായി. പിടിച്ചുപറിക്കാരെ ഭയന്ന് പലരും രാത്രി ആഭരണങ്ങൾ ഊരിവെക്കുകയാണ്.

2018ൽ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചുകയറി കെട്ടിയിട്ടു ക്രൂരമായി മർദിച്ച ശേഷം അലമാര തകര്‍ത്ത് പണവും 25 പവനും മൂന്ന് മൊബൈല്‍ ഫോണും കവര്‍ന്ന ബംഗ്ലാദേശ്‌ സ്വദേശികള്‍ക്ക് മാർച്ചിൽ ഒമ്പത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷയാണ് വിധിച്ചത്.

ജാഗ്രതയുടെ വാതിൽ തുറന്നിടാം

മോഷണം പ്രതിരോധിക്കാനായി വീടുപൂട്ടി പോകുമ്പോൾ ജാഗ്രത പാലിക്കണം. കുറച്ചു ദിവസത്തേക്കു വീടുപൂട്ടി പോകുമ്പോൾ സമീപ പൊലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയൽക്കാരെയും അറിയിക്കാം.

ആളുകളുടെ ശ്രദ്ധ പതിയാത്ത ഇടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. അപരിചിതർ ചുറ്റിത്തിരിയുന്നതുകണ്ടാൽ പൊലീസിൽ അറിയിക്കണം. വിൽപനക്കാരായും യാചകരായും മോഷ്ടാക്കളെത്തി വീടും പരിസരവും മനസ്സിലാക്കുന്ന സംഭവങ്ങളും ഏറെയാണ്. പത്രങ്ങളും മറ്റും മുറ്റത്ത് കൂടിക്കിടക്കുന്നതു വീട്ടിൽ ആരുമില്ലെന്ന സൂചന നൽകുന്നതിനാൽ ഈ സാഹചര്യം ഒഴിവാക്കുക. കമ്പിപ്പാര, ഏണി, മഴു തുടങ്ങിയവ വീടിന് സമീപം ഇടാതിരിക്കുക. ഇത് മോഷ്ടാക്കളുടെ പണി എളുപ്പത്തിലാക്കും. വീട്ടിൽനിന്ന് മാറിനിൽക്കുമ്പോൾ രാത്രി ലൈറ്റിടാനും പകൽ ഓഫ് ചെയ്യാനും ബന്ധുക്കളെയോ അയൽക്കാരെയോ ചുമതലപ്പെടുത്തുക. സി.സി.ടി.വിയും സുരക്ഷാ അലാറവും സജ്ജീകരിക്കുന്നത് നന്നാവും. 

കിണറില്‍ നിന്ന് ആയുധം കണ്ടെടുത്തു

മ​ട്ട​ന്നൂ​ര്‍: ഉ​രു​വ​ച്ചാ​ലി​ല്‍ ഐ.​ടി.​സി ട്രേ​ഡി​ങ് ക​മ്പ​നി ഉ​ട​മ സി. ​നൗ​ഷാ​ദി​ന്റെ മ​ണ​ക്കാ​യി റോ​ഡി​ലെ ക​ട​പ്പു​റ​ത്ത് 'ദാ​റു​ല്‍ ഹു​ദ' വീ​ട് കു​ത്തി​ത്തു​റ​ന്ന് 40 പ​വ​നോ​ളം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ല്‍ പൊ​ലീ​സ് ആ​യു​ധം ക​ണ്ടെ​ടു​ത്തു.

ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​മ്പി​പ്പാ​ര കി​ണ​റി​ല്‍ നി​ന്ന് ല​ഭി​ച്ചു. വീ​ട്ടു​ട​മ നൗ​ഷാ​ദാ​ണ് ആ​യു​ധം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ചു​റ്റും സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ത​ക​രാ​റി​ലാ​യി​രു​ന്നു. കാ​മ​റ ത​ക​രാ​റി​ലാ​യ​തും വീ​ട്ടി​ല്‍ ആ​ളി​ല്ലെ​ന്ന് അ​റി​യു​ന്ന​വ​രു​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

''നേ​ര​ത്തേ മോ​ഷ​ണ​കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​വ​ർ ത​ന്നെ​യാ​ണ് ഉ​രു​വ​ച്ചാ​ൽ ക​വ​ർ​ച്ച​ക്കും പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. കോ​വി​ഡ് കാ​ല​ത്ത് മോ​ഷ്ടാ​ക്ക​ൾ അ​ട​ക്ക​മു​ള്ള കു​റ്റ​വാ​ളി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കും.''
ആ​ർ. ഇ​ള​ങ്കോ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ
''നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം ​മോ​ഷ്ടാ​ക്ക​ൾ അ​റി​യാ​ൻ സാ​ധ്യ​ത​യി​ല്ല. അ​ടു​ത്തൊ​ന്നും വീ​ടു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​തി​ൽ ത​ക​ർ​ക്കു​ന്ന ശ​ബ്ദം പു​റ​ത്ത​റി​ഞ്ഞി​ല്ല. ഭാ​ര്യ​യും കു​ട്ടി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ കോ​യി​നു​ക​ളു​മാ​ണ് ന​ഷ്ട​മാ​യ​ത്.''
സി. ​നൗ​ഷാ​ദ്, ഉ​രു​വ​ച്ചാ​ൽ
Tags:    
News Summary - Robbery on the rise: Homes secured ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.