ശ്രദ്ധ കപൂർ
നടി ശ്രദ്ധ കപൂർ മുംബൈയിലെ ജുഹുവിലുള്ള താരത്തിന്‍റെ അപ്പാർട്ട്മെന്റ് വാടക 6 ലക്ഷം രൂപയാക്കി പുതുക്കി. സ്ക്വയർ യാർഡ്‌സിന് ലഭിച്ച പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം പുതുക്കുന്നതിനുള്ള ഔദ്യോഗിക കരാർ ഈ വർഷം ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ കാലാവധി 12 മാസത്തേക്കാണ്. ആയതിനാൽ ഒരു വർഷത്തെ മൊത്തം വാടക 72 ലക്ഷം രൂപയാണ്.
ജുഹുവിലെ പ്രൈം ബീച്ചിലാണ് ഈ പ്രീമിയം വസതി സ്ഥിതി ചെയ്യുന്നത്. ഏകദേശം 365 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട്ടിൽ നാലോളം കാർ പാർക്കിങ് ഏരിയകളുണ്ട്. വീടിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ജുഹുവിൽ ഇത്തരം ആഢംബര വസതികൾ വാടകക്ക് നൽകുന്നതും താമസിക്കുന്നതും സാധാരണ സംഭവമാണ്.
മുംബൈയിൽ റിയൽ എസ്റ്റേറ്റ് മൂല്യം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് ജുഹു. ആഡംബര അപ്പാർട്ടുമെന്റുകൾ, കടലിനെ അഭിമുഖീകരിക്കുന്ന ബംഗ്ലാവുകൾ, മറ്റ് സെലിബ്രിറ്റി വീടുകൾ എന്നിവ ഇവിടെ സുലഭമാണ്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ, ജെ.വി.പി.ഡി റോഡുകൾ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലുകൾ എന്നിവയുമായി കണക്ടട് ആണ് ഈ സ്ഥലം. നടന്മാരായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, വരുൺ ധവാൻ, ഹൃതിക് റോഷൻ എന്നിവരുടെ വീടുകളും ഈ പ്രദേശത്തുണ്ട്.
ബോളിവുഡ് താരങ്ങളിൽ പലരും മുംബൈയിലെ ബാന്ദ്ര, ജുഹു തുടങ്ങിയ പ്രദേശങ്ങളിൽ പ്രോപ്പർട്ടികൾ വാടകക്കെടുക്കാറുണ്ട്. നടൻ ഇമ്രാൻ ഖാനും കാമുകി ലേഖ വാഷിങ്ടണും ഇവിടെ പ്രതിമാസം 9 ലക്ഷം രൂപ വാടകക്ക് താമസിച്ചിരുന്നു. താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും പ്രതിമാസം 7 ലക്ഷം രൂപ വാടക നൽകി ഈ പ്രദേശത്താണ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.