ഫ്രിഡ്​ജിന്‍റെ ആയുസ്​ കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്​

ആഹാരപദാർത്ഥങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നതിനാണ്‌ റഫ്രിജറേറ്ററുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. ഫ്രിഡ്ജിനുള്ളിൽ നിയന്ത്രിത താപനിലയായതിനാൽ ഭക്ഷണസാധനങ്ങളിൽ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും പെരുകുന്നതു തടയുന്നു. അതുകൊണ്ടു ഭക്ഷണം കേടുവന്ന് എടുത്തുകളയേണ്ട ആവശ്യം വരുന്നില്ല.


ഏത് ഇലക്ട്രിക് സാധനവുമെന്ന പോലെ ഫ്രിഡ്ജും കേടാകാതെ കൂടുതൽ കാലം നിലനിൽക്കണമെങ്കിൽ സൂക്ഷ്​മതയോടെ കൈകാര്യം ചെയ്യണം. പലപ്പോഴും അറിവില്ലായ്മയും ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവും ഫ്രിഡ്ജിന് തകരാറുണ്ടാക്കാൻ ഇടവരുത്താറുണ്ട്. അതുമൂലം അമിത വൈദ്യുതി,ഭക്ഷണം കേടുവരൽ, അറപ്പുളവാക്കുന്ന വാസന തുടങ്ങി പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം



 

ഫ്രിഡ്​ജ്​ വെക്കു​േമ്പാൾ ശ്രദ്ധിക്കേണ്ടത്​

  1. ഈർപ്പമുള്ള സ്ഥലത്തോ നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നിടത്തോ ഫ്രിഡ്ജ് വക്കരുത്. സൂര്യതാപം ഫ്രിഡ്ജിലെ താപനില കൂട്ടും. ഫ്ര‍ിഡ്ജിനു മുകളിൽ 30 സെ.മീ. വിടവു വേണം. ഭിത്തിക്കും ഫ്രിഡ്ജിന്‍റെ പുറകുവശവും തമ്മിൽ 10 സെ.മീ വിടവു വേണം. സൈഡുകളിൽ 5 സെ.മീ. വിടവും വേണം. ഫ്രിഡ്ജ് വയ്ക്കുന്നതിനു ചുറ്റും വായുസഞ്ചാരം തടസ്സപ്പെടുത്താൻ പാടില്ല.
  2. ഫ്രിഡ്ജിനു മാത്രമായി ഒരു പവർ പ്ലഗ് പോയിന്‍റ് വേണം.
  3. കുറെയധികം ദിവസം വീട്ടിൽ ആരും താമസമില്ലെങ്കിൽ ഫ്രിഡ്​ജിനുള്ളിൽ സാധനങ്ങൾ വച്ചിട്ടില്ലെങ്കിൽ പ്ലഗ്ഗ്് ഊരിയിടുന്നതു നന്നായിരിക്കും.




 


വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്​

  • മാസത്തിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കുക.
  • നനഞ്ഞ കൈകൾ കൊണ്ടു ഫ്രിഡ്ജിന്‍റെ പ്ലഗ് ഊരുകയോ ഇടുകയോ ചെയ്യരുത്.
  • ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിക്കണം.
  • ഐസ് ട്രേകള്‍ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അടിയില്‍ കോര്‍ക്കുകള്‍ വയ്ക്കാം. ഐസ്‌ട്രേകള്‍ പെട്ടെന്ന്് ഇളകിപ്പോരാന്‍ അടിയില്‍ അല്‍പം എണ്ണ തേച്ച് ഫ്രീസറില്‍ വയ്ക്കുന്നതും സഹായിക്കും
  • ഫ്രിഡ്ജിന്‍റെയുൾവശം വൃത്തിയ‍ാക്കാൻ രാസവസ്തുക്കളോ ലായനികളോ ഉപയോഗിക്കുന്നത്​ ഉചിതമല്ല. ഫ്രിഡ്ജിന്‍റെ ലോഹത്തകിടുകൾ ദ്രവിക്കാൻ (Corrosion) ഇതു ഇടയാക്കും.
  • ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് ബേക്കിംഗ് സോഡാ തുറന്ന പാത്രത്തിലോ മറ്റോ ഇട്ട് വെക്കാം.
  • ഐസ്  ​ട്രേകൾ കഴുകുവാന്‍ ഒരിക്കലും തിളച്ചവെള്ളം ഉപയോഗിക്കരുത്. അത് പോറലും വിള്ളലും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.
  • വൃത്തിയുള്ള തുണി കൊണ്ട് ഉള്‍ഭാഗം തുടയ്ക്കാം. ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരോ വിനെഗറോ കലര്‍ത്തി തുണി മുക്കിപ്പിഴിഞ്ഞു തുടയ്ക്കുന്നതും ദുർഗന്ധം കുറക്കും.
  • വാതിലുകൾ ചേർന്നടയാനുള്ള സീൽ കേടുവന്നിട്ടില്ല എന്ന് ഉറപ്പാക്കണം. ശരീയായി ചേർന്നടയുന്നില്ലെങ്കിൽ വാതിലിന്‍റെ റീപ്പറും സീലും മാറ്റിവയ്ക്കണം.
  • ഫ്രിഡ്ജിന്‍റെ ആയുസിനും ഇതിന്‍റെ പ്രവര്‍ത്തനക്ഷമത നില നിര്‍ത്തുന്നതിനും കൃത്യമായി ചെയ്യേണ്ട ഒന്നാണ് ഡീേഫ്രാസ്റ്റിംഗ്. മിക്കവാറും ഫ്രിഡ്ജുകളില്‍ ഇത് ഓട്ടോമാറ്റിക് ആണ്. അല്ലാത്തവ ഡീഫ്രോസ്റ്റ് ചെയ്യാം. ഡ‍ിഫ്രോസ്റ്റിങ് സംവിധാനം ഫ്രീസർ കംപാർട്ട്മെന്‍റിൽ അടിഞ്ഞുകൂടുന്ന െഎസ്കട്ടകൾ സമയാസമയം അലിയിച്ചുകളയുകയും ചെയ്യും. ഇടയ്ക്കിടെ െഎസ് ഇളക്കിക്കളയുകയോ ഫ്രിഡ്ജ് ഒാഫാക്കിവച്ച് െഎസ് അലിയിച്ചുകളയുകയോ ചെയ്തില്ലെങ്കിൽ ഫ്ര‍ിഡ്ജിന്‍റെ ക്ഷമത കുറയാനിടയുണ്ട്.
  • ഫ്രിഡ്ജിലെ കംപാർട്ട്മെന്‍റുകളിലെ ഇൻസുലേഷൻ കേടുപറ്റിയിട്ടുണ്ടെങ്കിൽ ഇടയ്ക്ക് അതും മാറ്റി സ്ഥാപിക്കണം.
  • അകത്തുള്ള ഐസ് നീക്കാന്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിയ്ക്കരുത്. കയ്യില്‍ ഗ്ലൗസ് ധരിച്ച് പതുക്കെ എടുത്തു മാറ്റാം.

സാധനങ്ങൾ വെക്കാം ശ്രദ്ധയോടെ

  • ഫ്രിഡ്ജില്‍ വെയ്​ക്കുന്ന വ്യത്യസ്ത സാധനങ്ങള്‍ പ്രത്യേകം പ്രത്യേകം കവറിലിട്ടുവച്ചാല്‍ ഒന്നിന്‍റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
  • ഫ്ര‍ിഡ്ജിനുള്ളിൽ വയ്ക്കുന്ന ഭക്ഷണപദാർഥങ്ങൾക്കനുസരിച്ചു തെർമോസ്റ്റാറ്റ് ക്രമീകരിക്കണം. കുടിക്കാനുള്ള പാനീയങ്ങളും പെട്ടെന്നു കേടുവരാത്ത സാധനങ്ങളും മാത്രമേയുള്ളൂവെങ്കിൽ 4 ഡിഗ്രി സെന്‍റിഗ്രേഡിലും താഴെ താപനില വേണ്ട.
  • സാധാരണ ഫ്രിഡ്ജിന്‍റെ ഉൾവശത്തെ അറയുടെ മൂന്നിലൊന്നോ നാലിലൊന്നോ ഭാഗം ഫ്രീസറിനായി വയ്ക്കാറുണ്ട്. ഫ്രീസറിനുള്ളിലെ താപനില മൈനസ്​ 6 മുതൽ മൈനസ്​ 18 ഡിഗ്രി സെന്‍റിന്‍റിഗ്രേഡ് വരെ താഴ്ത്താം. മാംസം മാത്രമെ മാത്രമേ സൂക്ഷ‍ിക്കുന്നുള്ളൂവെങ്കിൽ 0 (പൂജ്യം) ഡിഗ്രിയിൽ വച്ചാൽ മതി. ഫ്രിഡ്ജിന്‍റെ പ്രധാന അറ 5 ഡിഗ്രിയിൽ സെറ്റ് െചയ്യാം. ക്രിസ്പറിനുള്ളിൽ 10 ഡിഗ്രി വരെ കുഴപ്പമില്ല.
  • ഫ്രീസറിൽ അടച്ചുവച്ച കുപ്പികൾ വയ്ക്കാതിരിക്കുക. പാനീയം കട്ടിയാവുമ്പോൾ കുപ്പി പൊട്ടാനും പാനീയം പുറത്തേക്ക് ഒഴുകാനും ഇടയുണ്ട്. .
  • പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ സാധനങ്ങൾ വയ്ക്കരുത്. വാതിൽ ശരിയായി അടഞ്ഞില്ലെങ്കിൽ തണുത്ത വായു പുറത്തേക്ക് കടക്കാനും ഉപകരണത്തിന്‍റെ ഊർജ ഉപഭോഗം കൂടാനുമിടയുണ്ട്. കൂടുതൽ നേരം തുറന്നു വയ്ക്കുന്നതും നന്നല്ല.
  • പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടനെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക.

പച്ചക്കറികൾ, പഴങ്ങൾ, എന്നിവയൊക്കെ പ്രത്യേകം ബാസ്കറ്റുകളോ ട്രേയിലോ വെക്കുന്നത് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. സ്റ്റേഷനറി കടകളിൽ നിന്നും വാങ്ങാവുന്ന പ്ലാസ്റ്റിക്ക് ബാസ്കറ്റുകൾ, ട്രേ തുടങ്ങിയവയിൽ സാധനങ്ങൾ തരം തിരിച്ച് വെക്കാം. ട്രേയിലും ഫിലിം പേപ്പറിലു​ം സാധനങ്ങൾ വെക്കുമ്പോൾ ഇവ കേടായാലും അതിൽ നിന്നും വരുന്ന വെള്ളവും മറ്റും പേപ്പറിലാവുകയും അത് മാറ്റുകയും ചെയ്യാം. 



 

ഈ സാധനങ്ങൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കുക

മത്സ്യ മാംസാദികള്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചാല്‍ സ്റ്റെഫി കോക്കസ് ഔറസ് ബാക്ടീരിയ ഉണ്ടാവുകയും അത് ഭക്ഷണത്തെ വിഷമയമാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മൂടിവച്ചാല്‍ രോഗാണു വ്യാപനം തടയാം.
ചൂടുള്ള ഭക്ഷണസാധനങ്ങൾ നേര‍ിട്ടു ഫ്രിഡ്ജിൽ വയ്ക്കരുത്.
ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല.
തക്കാളി പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും. തക്കാളി പേപ്പറിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിയ്ക്കാം.
ഉള്ളി സൂക്ഷിയ്ക്കുന്നതിലൂടെ ഈർപ്പം നഷ്ടപ്പെടും.
എണ്ണ കട്ടപിടിയ്ക്കും.
തേൻ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും.
കാപ്പിപ്പൊടിയുടെ രുചിയും മണവും നഷ്ടപ്പെടുകയും കാപ്പിപ്പൊടിയുടെ മണം ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുന്ന മറ്റു വസ്തുക്കളിലും പിടിയ്ക്കും.
ആപ്പിൾ ഫ്രിഡ്ജിൽ വച്ചിരുന്നാൽ നീരു വറ്റിപ്പോകും.
പഴം പെട്ടെന്നു കേടായിപ്പോകും.
വിനാഗിരിയുള്ള അച്ചാറുകൾ സൂക്ഷിച്ചാൽ പെട്ടെന്ന് ഉണങ്ങിപ്പോകും. ഫ്രിഡ്ജിൽ സൂക്ഷിയ്ക്കണമെങ്കിൽ അത് തണുപ്പു കുറഞ്ഞ ഡോർ റാക്കിൽ സൂക്ഷിയ്ക്കാം.
വെളുത്തുള്ളി പോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം വരുത്തുന്ന ഒരു കാരണമാണ്. ഇവ എപ്പോഴും പൊതിഞ്ഞു സൂക്ഷിക്കുക.

Tags:    
News Summary - Refrigerator Care and Maintenance Tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.