ദാദാഭായ് നവറോജിയുടെ ലണ്ടനിലെ വീടിന് ചരിത്രസ്മാരക ബഹുമതി

ലണ്ടൻ : ഇന്ത്യയുടെ 'ഗ്രാന്‍ഡ് ഓള്‍ഡ്മാന്‍' എന്നിയപ്പെടുന്ന ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിക്ക് ചരിത്ര സ്മാരക പദവി നൽകി ആദരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖനും ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ അംഗവുമായ നവറോജി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏകദേശം എട്ടു വർഷത്തോളം ജീവിച്ചിരുന്നത് സൗത്ത് ലണ്ടനിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിലായിരുന്നു.

ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളെ ആദരിക്കുന്ന ഇഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടനയാണ് വസതിയെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചത്. ആദരവിന്‍റെ ഭാഗമായി വസതിക്ക് മുന്നിൽ നീലഫലകവും സംഘടന സ്ഥാപിച്ചു. ഇന്ത്യൻ ദേശീയവാദിയും പാർലമെന്‍റംഗവുമായ ദാദാഭായ് നവറോജി 1825 മുതൽ 1917 വരെ ഇവിടെ താമസിച്ചിട്ടുണ്ടെന്നും ഫലകത്തിൽ മുദ്രകുത്തിയിട്ടുണ്ട്.


ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് ഫലകം അനാച്ഛാദനം ചെയ്തത്. 1897ലാണ് നവറോജി വാഷിങ്ടൺ ഹൗസ്, 72 അനെർലി പാർക്ക്, പെംഗെ, ബ്രോംലി എന്ന വിലാസത്തിലേക്ക് താമസം മാറിയത്. ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ചിന്തകളിലേക്ക് നവറോജി എത്തിയത് ഈ കാലഘട്ടത്തിലായിരുന്നുവെന്ന് ഇംഗ്ലീഷ് ഹെറിറ്റേജിന്‍റെ പ്രസ്താവനയിൽ പറയുന്നു. ചെങ്കല്ല് കൊണ്ട് നിർമിച്ച ഈ വീട്ടിൽ എട്ട് വർഷത്തോളമാണ് നവറോജി താമസിച്ചിരുന്നത്.

വാഷിങ്ടൺ ഹൗസ് ആ കാലത്ത് ലണ്ടനിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. 1904ലാണ് അദ്ദേഹം ഇവിടെ നിന്ന് താമസം മാറിയത്. മുബൈയില്‍ ജനിച്ച ദാദാഭായ് നവറോജി മൂന്ന് ദശാബ്ദത്തോളം ലണ്ടനിലാണ് താമസിച്ചിരുന്നത്. 1892ൽ വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബുറി സെന്‍ട്രലില്‍നിന്ന് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി അദ്ദേഹം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - London home of Dadabhai Naoroji gets Blue Plaque honour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.