ആഡംബരത്തിന്‍റെ അവസാന വാക്ക്​; മെസ്സിയുടെ 90 കോടിയുടെ അമേരിക്കൻ വീട്​ കാണാം

കഴിഞ്ഞ ജൂലൈയിലാണ് അർജന്‍റീനൻ ഇതിഹാസ താരം ലയണൽ മെസി അമേരിക്കൻ സോക്കർ ക്ലബായ ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നത്. 2022മെയിനും 2023നും ഇടയില്‍ 130 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോബ്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ മെസി രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ അമേരിക്കയിൽ സ്വന്തം വീട്​ സ്വന്തമാക്കിയിരിക്കുകയാണ്​ താരം. ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല്ലയും വാങ്ങിയത്

10,486 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വീട്. എട്ട് കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്. ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വീട്ടിലെത്താം.


1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്. വിശാലമായ അടുക്കള, ഹോം ജിം, സ്പാ എന്നിവയും വീടിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആഡംബര വീടിന്റെ ഒരു കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി റിയല്‍ റീഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം മെസ്സിയുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന അല്‍ഫോണ്‍സോ നെബോട്ട് ആര്‍മിസണുമായി ബന്ധപ്പെട്ട സ്ഥാപനമാണ് ഇടപാടിന് പിന്നില്‍. ഏകദേശം 70 ലക്ഷം രൂപയാണ് വീടിന്റെ പ്രതിവര്‍ഷ നികുതി.


മെസ്സിക്ക് യുഎസ്സില്‍ നാല് വീടുകള്‍ നേരത്തെയുണ്ട്. അതിന് പുറമേയാണ് പുതിയൊരു ലക്ഷ്വറി വീട് താരം സ്വന്തമാക്കിയത്. ഏറെ പ്രത്യേകതകള്‍ ഉള്ള ഈ വീട് അമ്പരപ്പിക്കുന്ന ആഡംബരങ്ങൾ നിറഞ്ഞതാണ്​. മെസ്സിയുടെ അയല്‍ക്കാരായി വരുന്നത് വമ്പന്‍ സെലിബ്രിറ്റികളാണെന്നും റിപ്പോർട്ടുകളുണ്ട്​. ഹോളിവുഡ് താരം വില്‍ സ്മിത്ത്, മാര്‍ക് ആന്റണി, പോപ്പ് താരം റിക്കി മാര്‍ട്ടിന്‍, ഷക്കീറ എന്നിവരെല്ലാം ഇതിന് സമീപത്താണ് താമസിക്കുന്നത്.


മെസ്സിക്ക് വര്‍ഷം 47 മില്യണ്‍ യൂറോയാണ് ഇന്റര്‍ മയാമി നല്‍കുന്നത്. നേരത്തെ തന്നെ പുതിയ വീടിനായുള്ള തിരച്ചില്‍ മെസ്സി നടത്തിയിരുന്നു. പാരീസില്‍ നിന്നാണ് മെസ്സി യുഎസ്സിലേക്ക് താമസം മാറ്റുന്നത്. നേരത്തെയുള്ള നാല് വീടുകള്‍ക്ക് എല്ലാം കൂടി 15 മില്യണ്‍ വില വരും. ഇതിന് പുറമേയാണ് പുതിയ വീട് വാങ്ങിയത്.







Tags:    
News Summary - lionel messi buys a 9 million home in us, look at his new celebrity neighbours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:08 GMT
access_time 2025-11-16 08:17 GMT