Posted On
date_range Updated On
date_range സ്ട്രീറ്റ് സ്റ്റൈൽ ചീസ് സാൻഡ്വിച്ച് ഇനി വീട്ടിൽ തയാറാക്കാം
ചേരുവകൾ:
(ഈ സാധനങ്ങൾ വെച്ച് 2 സാൻഡ്വിച്ച് ഉണ്ടാക്കാം)
- ബ്രഡ്- 4 എണ്ണം
- തക്കാളി വലുത്- 1 (വട്ടത്തിൽ അരിഞ്ഞത്)
- കുക്കുമ്പർ ചെറുത്- 1 (വട്ടത്തിൽ അരിഞ്ഞത്)
- ഉരുളക്കിഴങ്ങ് വലുത്- 1 (വേവിച്ച് വട്ടത്തിൽ അരിഞ്ഞത്)
- കുരുമുളകുപൊടി- 1/4 ടീസ്പൂൺ
- ചാറ്റ്മസാല- 1/4 ടീസ്പൂൺ
- ഗ്രേറ്റഡ് ചീസ്- 2 ടേബ്ൾ സ്പൂൺ
- കെച്ചപ്പ് - ആവശ്യത്തിന്
- ഗ്രീൻ ചട്ട്ണി - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
രണ്ടു കഷണം ബ്രെഡ് എടുത്ത് ഒന്നിന്‍റെ മുകളിൽ ഗ്രീൻ ചട്ട്ണി പുരട്ടുക. ശേഷം അരിഞ്ഞ ഉരുളക്കിഴങ്ങ് വെച്ച് അതിനു മുകളിൽ അരിഞ്ഞ തക്കാളിക്കഷണങ്ങൾ വെക്കുക.
പിന്നീട് കുരുമുളകുപൊടി വിതറുക. ശേഷം കുക്കുമ്പർ വെക്കണം. ചാറ്റ് മസാല വിതറി ഗ്രേറ്റ് ചെയ്ത ചീസ് വെക്കുക.
പിന്നീട് നേരത്തേ കെച്ചപ്പ് പുരട്ടി തയാറാക്കിയ ബ്രഡ് അതിനു മുകളിൽ വെക്കുക, ചൂടായ പാനിൽ ബട്ടർ പുരട്ടി ടോസ്റ്റ് ചെയ്തെടുത്താൽ സാൻഡ്വിച്ച് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.