Posted On
date_range Updated On
date_range മത്തി മുളകിട്ടത്
ഞൊടിയിടയിൽ നല്ല സ്വാദോടു കൂടെ ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു മത്തി കറി ആണ് ഈ മത്തി മുളക് കറി.
ചേരുവകൾ
- മത്തി - 10 എണ്ണം
- ചെറിയുള്ളി - 10 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- പച്ചമുളക് - 3 എണ്ണം
- വെളിച്ചെണ്ണ - 3-4 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- പച്ച കുടംപുളി -2 എണ്ണം
- വെള്ളം - 1 കപ്പ്
- ഉലുവാപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം ചെറിയുള്ളി ചേർത്ത് മൂപ്പിച്ചെടുക്കാം. ചതച്ചുവച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റണം.
ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർക്കാം ചെറുതായൊന്നു വെള്ളം ഒഴിച്ചുകൊടുക്കാം.പച്ച കുടം പുളി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കാം. വറത്തുപൊടിച്ച ഉലുവാപ്പൊടിയും ചേർക്കാം. ഇനി മീൻ ചേർക്കാം. ഒരു 5 -10 മിനിറ്റു കഴിഞ്ഞാൽ കുറച്ച് കറിവേപ്പില ചേർത്തു വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.