ചീസ് സമൂസ
Posted On
date_range Updated On
date_range റമദാൻ വിഭവം: ചീസ് സമൂസ
ചേരുവകൾ:
- സ്വിറ്റ്സ് സമൂസ ഷീറ്റ്
- ചീസ് ട്രയാങ്ക്ൾസ്: മൂന്നെണ്ണം
- മൈദ: രണ്ട് ടേബ്ൾ സ്പൂൺ
- ഓയിൽ: ഒരു ടേബ്ൾ സ്പൂൺ
- ഷുഗർ സിറപ് ചേരുവകൾ:
- പഞ്ചസാര: അര കപ്പ്
- വെള്ളം: കാൽ കപ്പ്
- ഏലക്കായ പൊടി: ഒരു നുള്ള്
തയാറാക്കുന്ന വിധം:
സമൂസ ഷീറ്റിൽ ചീസ് നിറക്കണം. ഒരു ചീസ് ട്രയാങ്ക്ൾ മൂന്ന് സമൂസക്ക് എന്ന അളവിൽ ചീസ് എടുത്ത് ഫിൽ ചെയ്ത് മൈദ കൊണ്ട് ഒട്ടിക്കുക. ഒരു പാനിൽ ഒരു ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് സമൂസ പാൻ ഫ്രൈ ചെയ്ത് അടക്കണം.
ഷുഗർ സിറപ്പ് ഉണ്ടാക്കാൻ ഒരു പാനിൽ വെള്ളവും പഞ്ചസാരയും നല്ലവണ്ണം തിളപ്പിക്കുക. തിക്ക് ആകുന്നത് വരെ തിളപ്പിച്ച ശേഷം ഏലക്കായ പൊടിയിട്ട് വാങ്ങി വെക്കുക. നേരത്തെ ഉണ്ടാക്കിയ സമൂസയുടെ മേലെ ഷുഗർ സിറപ്പ് ഒഴിച്ച് നട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.
തയാറാക്കിയത്: നിഷ് ല ഷിയാസ്, ദുബൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.