കല്ലുമ്മക്കായ ഉലത്തിയത്
ചേരുവകൾ
- കല്ലുമ്മക്കായ ഇറന്നത് - 500 ഗ്രാം
- വലിയ ഉള്ളി - 250 ഗ്രാം
- വെളുത്തുള്ളി - 2 എണ്ണം
- വെളിച്ചെണ്ണ- 100 മില്ലി ഗ്രാം
- പച്ചമുളക് - 4 എണ്ണം
- മുളകുപൊടി - ഒരു ടീസ്പൂൺ
- കുരുമുളക് പൊടി - 2 ടീസ്പൂൺ
- ഗരം മസാല -1 ടീസ്പൂൺ
- മഞ്ഞൾ -1/2 ടീസ്പൂൺ
- മല്ലി വറുത്തത് -2 ടീസ്പൂൺ
- ഇഞ്ചിപേസ്റ്റ് -2 ടീസ്പൂൺ
- കറിവേപ്പില നുള്ളിയത് -1/4 കപ്പ്
- പെരുംജീരകം- 1/2 ടീസ്പൂൺ
- കാപ്സിക്കം -ഒന്ന്
- മല്ലിയില, ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, പച്ചമുളക്, മല്ലിയില, ഉപ്പ്, കറിവേപ്പില എന്നിവ മിക്സിയിലിട്ട് അൽപം ചതച്ചെടുത്തതിന്റെ പകുതി മാറ്റിവെക്കുക. ബാക്കി പകുതി അൽപം മഞ്ഞളും ഇറന്നുവെച്ച കല്ലുമ്മക്കായയിൽ ചേർത്ത് 10 മിനിറ്റ് മാറ്റിവെക്കുക.
ശേഷം ചേരുവ ചേർത്ത കല്ലുമ്മക്കായ പകുതി വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. വലിയ ഉള്ളി ചെറുതായരിഞ്ഞത് ബാക്കി എണ്ണയിൽ വയറ്റി ചതച്ചെടുത്ത ബാക്കി ചേരുവകളോടൊപ്പം ചേർത്ത് വീണ്ടും 3 മിനിറ്റ് നേരം വേവിച്ചെടുത്തതിൽ വറുത്തുെവച്ച മല്ലിപ്പൊടിയും കുരുമുളക് പൊടിയും അൽപം മഞ്ഞളും ഗരം മസാലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം വാങ്ങിവെക്കുക.
വാങ്ങിവെച്ച ചേരുവയിൽ ഫ്രൈ ചെയ്തെടുത്ത കല്ലുമ്മക്കായയും മല്ലിയിലയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കിയതിനെ കാപ്സിക്കംകൊണ്ട് അലങ്കരിച്ച് ചൂടുള്ള പൊറോട്ടക്കൊപ്പം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.