മുട്ടപ്പോള
Posted On
date_range Updated On
date_range റമദാൻ വിഭവം: മുട്ടപ്പോള
ചേരുവകൾ:
- മൈദ - നാല് കപ്പ്
- മുട്ട - രണ്ടണ്ണം
- പാൽ - നാല് കപ്പ്
- പഞ്ചസാര - നാല് ടേബിൾ സ്പൂൺ
- ഏലക്കപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - അര ടീസ്പൂൺ
- ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം:
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഓരോന്നായി മിക്സിയിലൊഴിച്ച് നന്നായി അടിച്ചെടുത്ത് കൂട്ട് തയാറാക്കുക. ശേഷം ചൂടാക്കിയ പാനിലേക്ക് നേരത്തേ തയാറാക്കിവെച്ച കൂട്ട് ഒഴിച്ചുകൊടുക്കുക. ഒരു മിനിറ്റ് നല്ല തീയിലും പിന്നീട് ഒരു മിനിറ്റ് ഇടത്തരം തീയിലും ശേഷം മൂന്ന് മിനിറ്റ് ചെറിയ തീയിലും മൂടിവെച്ച് വേവിച്ചെടുക്കുക.
ഏകദേശം അഞ്ചു മിനിറ്റുകൊണ്ട് മുട്ടപ്പോള തയാർ. ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ പാലും പഴവും ചേർത്ത്, അല്ലെങ്കിൽ പഞ്ചസാര മാത്രം ചേർത്ത് ഈ രുചികരമായ ഭക്ഷണം കഴിക്കാം.
തയാറാക്കിയത്: മെയ്ഫ മുനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.