Posted On
date_range Updated On
date_range നാവിൽ കപ്പലോടും ചെമ്മീൻ കുനാഫ
ചേരുവകൾ:
- ചെമ്മീൻ-16
- മുട്ടയുടെ വെള്ള -1
- സോയാ സോസ് - 1 ടീസ്പൂൺ
- വെളുത്തുള്ളി പൊടി- 1 ടീസ്പൂൺ
- ഇഞ്ചിപ്പൊടി -1 ടീസ്പൂൺ
- കുരുമുളക് പൊടി - 2 ടീസ്പൂൺ
- നാരങ്ങാനീര് -1 ടീസ്പൂൺ
- മഞ്ഞൾപൊടി -1/4 ടീസ്പൂൺ
- കോൺഫ്ലോർ -1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- കുനാഫ ദോ
തയാറാക്കുന്ന വിധം:
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ഒന്നുമുതൽ ചേരുവകളെല്ലാം പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനുശേഷം ഓരോ ചെമ്മീനിലും കുനാഫ ദോ ചുറ്റിയെടുത്ത് ഫ്രിഡ്ജിൽ 10 മിനിറ്റ് വെച്ച ശേഷം ചെറിയതീയിൽ ഓയിലിൽ പൊരിച്ചെടുക്കുക. ചൂടോടെ സ്വീറ്റ് ചില്ലി സോസിന്റെ കൂടെ കഴിക്കാം. (ഇഞ്ചി വെളുത്തുള്ളി പൊടികൾക്ക് പകരം ഇവ അരച്ച് ചേർത്താലും മതി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.