Posted On
date_range Updated On
date_range പൊട്ടറ്റോ ചിക്കൻ നെസ്റ്റ്
ചേരുവകൾ
- ചിക്കൻ 200 ഗ്രാം (എല്ലില്ലാതെ)
- പച്ചമുളക് -മൂന്ന്
- ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- മല്ലിയില, പുതിന -ആവശ്യത്തിന്
- ബ്രഡ് പൊടിച്ചത് -ആവശ്യത്തിന്
- ഉരുളക്കിഴങ്ങ് -ആവശ്യത്തിന്
- കോൺഫ്ലവർ -രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒന്ന് മുതൽ ആറ് വരെയുള്ള ചേരുവകൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഉരുളകളാക്കാൻ പാകത്തിന് ബ്രഡ് പൊടി ചേർത്ത് കുഴച്ചെടുക്കുക. അതിനുശേഷം, ചെറിയ ഉരുളകളാക്കി ഉരുട്ടി വെക്കുക. ഉരുളകിഴങ്ങ് വട്ടത്തിൽ മുറിച്ച് നീളത്തിൽ കനംകുറച്ച് അരിഞ്ഞെടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവർ, ഒരു ടീസ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ഈ കൂട്ട് കുറച്ച് എടുത്ത്, അതിന്റെ നടുവിൽ ഒരു ചിക്കൻ ഉരുട്ടിയത് വച്ച് അതിന് മുകളിൽ കുറച്ച് ഉരുളക്കിഴങ്ങ് മിക്സ് വെച്ച് എണ്ണയിൽ വറുത്ത് കോരുക. പൊട്ടറ്റോ ചിക്കൻ നെസ്റ്റ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.