Posted On
date_range Updated On
date_range ചോറുണ്ണാൻ പാവക്ക പച്ചമാങ്ങ പീര വറ്റിച്ചത്
ചേരുവകൾ
- പാവക്ക -ഒരെണ്ണം ഇടത്തരം
- പച്ചമാങ്ങ -ഒരെണ്ണം ചെറുത്
- തേങ്ങ ചിരകിയത് -ഒരു മുറി
- ജീരകം -കാൽ ടീസ്പൂൺ
- പച്ചമുളക് -5 എണ്ണം നെടുകെ കീറിയത്
- വെളുത്തുള്ളി -2 അല്ലി
- ചെറിയ ഉള്ളി -ഒരുപിടി നെടുകെ കീറിയത്
- ഇഞ്ചി -ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
- മുളകുപൊടി -കാൽ ടീസ്പൂൺ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കേണ്ടവിധം
പാവക്ക വൃത്തിയാക്കി നീളത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചുവെക്കുക. ഇതേപോലെ പച്ചമാങ്ങയും അരിഞ്ഞുവെക്കുക. കറിച്ചട്ടിയിൽ കുറച്ച് വെള്ളമെടുത്ത് ഉപ്പും ചേർത്ത് ഇത് പകുതി വേവിൽ തയാറാക്കിയെടുക്കുക.
ഇതിലേക്ക് തോരൻ പരുവത്തിൽ തേങ്ങ, ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചുചേർക്കുക. കൂടെ പച്ചമുളക്, ഉള്ളി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കാം.
ഇതെല്ലാം കൂടി ചേർത്ത് ചെറിയ തീയിൽ 15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. വെന്ത കറിയുടെ മുകളിൽ പച്ച വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.