Posted On
date_range Updated On
date_range ഒരു വർഷത്തോളം കേടാകാത്ത സ്‌ക്വാഷ് ഉണ്ടാക്കാം...
ഒരു വർഷത്തോളം കേടുകുടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന വിഭവമാണ് പാഷൻ ഫ്രൂട്ട് സ്ക്വാഷ്. വീട്ടിലുള്ളവർക്ക് വളരെ എളുപ്പത്തിൽ ഈ സ്ക്വാഷ് തയാറാക്കാനാവും.
ആവശ്യമായ സാധനങ്ങൾ:
- പാഷൻ ഫ്രൂട്ട് - 15 എണ്ണം
- പഞ്ചസാര - ഒന്നര കപ്പ്
- ചെറുനാരങ്ങ - ഒരെണ്ണം
- വെള്ളം - ഒരു കപ്പ്
തയാറാക്കുന്ന വിധം:
പാഷൻ ഫ്രൂട്ടിനുള്ളിലെ പൾപ്പ് ഒരു ഫോർക്ക് ഉപയോഗിച്ച് കോരിയെടുക്കുക. ശേഷം ഹാൻ വിസ്ക് ഉപയോഗിച്ച് ബീറ്റ് ചെയ്യുക. പിന്നീട് ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഷുഗർ സിറപ്പ് തയാറാക്കുക. അതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് ഇളക്കുക. ഷുഗർ സിറപ്പ് തണുത്തതിന് ശേഷം പാഷൻ ഫ്രൂട്ട് പൾപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. പിന്നിട് ഒരു ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാഷൻ ഫ്രൂട്ട് സ്ക്വാഷ് മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.