Posted On
date_range Updated On
date_range നാലുമണി ചായക്കൊപ്പം ക്രിസ്പി പപ്പട വട
നല്ല രുചികരമായ ഒരു സ്നാക്ക് ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരം. എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതും ഒരുപാട് കാലം കേടു കൂടാതെ ഇരിക്കുന്നതുമായ ഒരു പലഹാരം.
ചേരുവകൾ:
- പപ്പടം – 10 എണ്ണം
- പച്ചരി - അരക്കപ്പ് അല്ലെങ്കിൽ അരിപ്പൊടി ഒരു കപ്പ്
- ഉണക്കമുളക് - 7 എണ്ണം അല്ലെങ്കിൽ ഒരു ടീസ്പൂൺ മുളകുപൊടി
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- കറുത്ത എള്ള് - ഒരു ടീസ്പൂൺ
- നല്ല ജീരകം - ഒരു ടീസ്പൂൺ
- കായപ്പൊടി - ഒരു നുള്ള്
- വെള്ളം - മുക്കാൽ കപ്പ്
- ഉപ്പ് ,എണ്ണ – ആവശ്യത്തിന്
തയാറാക്കുന്നവിധം:
പച്ചരി മൂന്നോ നാലോ മണിക്കൂർ കുതിർത്തതിനു ശേഷം നന്നായി കഴുകിയെടുത്ത് മിക്സിയിലേക്കിട്ട് (അരിപ്പൊടിയാണേൽ അരക്കെണ്ട ആവശ്യം ഇല്ല) വറ്റൽമുളക്, മഞ്ഞൾപ്പൊടി, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് അയവിൽ മാവ് തയാറാക്കണം.
ഇതിലേക്ക് എള്ള്, നല്ലജീരകം, കായം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. പപ്പടവട ഉണ്ടാക്കാനുള്ള എണ്ണ ചൂടാക്കാൻ വയ്ക്കുക. ഓരോ പപ്പടവും കൂട്ടി വച്ചിരിക്കുന്ന മാവിൽ രണ്ടുപുറവും മുക്കി മീഡിയം തീയിൽ ഇരുപുറവും മറിച്ചിട്ട് ക്രിസ്‌പി ആവുന്നതുവരെ വറുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.