വീട്ടിൽ പ​നീ​ർ ബ​ട്ട​ർ മ​സാ​ല ഉണ്ടാക്കാം

ചേ​രു​വ​ക​ൾ:

  • പ​നീ​ർ -200 ഗ്രാം
  • ​ ബ​ട്ട​ർ -100 ഗ്രാം
  • ​ സ​വാ​ള -2 എ​ണ്ണം
  • ത​ക്കാ​ളി -2 എ​ണ്ണം
  • ഗ​രം​മ​സാ​ല -അ​ര ടീ​സ്പൂ​ൺ
  • ചെ​റി​യ​ജീ​ര​കം -അ​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊടി -അ​ര ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി -ര​ണ്ട് ടീ​സ്പൂ​ൺ
  • വെ​ളു​ത്തു​ള്ളി -8 അ​ല്ലി
  • ഉ​പ്പ്‌, വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു പാ​നി​ൽ ബ​ട്ട​ർ ചേ​ർ​ത്ത് ചൂ​ടാ​കു​മ്പോ​ൾ സ്ക്വ​യ​ർ പീ​സാ​ക്കി​യ പ​നീ​ർ ചേ​ർ​ത്ത് ഷാ​ലോ ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. ശേ​ഷം ഇ​തി​ലേ​ക്ക്‌ ചെ​റി​യ ജീ​ര​കം ചേ​ർ​ത്ത് പൊ​ട്ടു​മ്പോ​ൾ ന​ന്നാ​യി കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള ഉ​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ശേ​ഷം ഇ​തി​ലേ​ക്ക് വെ​ള്ളം ചേ​ർ​ക്കാ​തെ മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ത്ത ത​ക്കാ​ളി, വെ​ളു​ത്തു​ള്ളി പ്യു​രി ചേ​ർ​ത്ത്​ ബ​ട്ട​ർ തെ​ളി​ഞ്ഞു​വ​രു​ന്ന​തു​വ​രെ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം.

ശേ​ഷം ഇ​തി​ലേ​ക്ക് എ​ല്ലാ പൊ​ടി​ക​ളും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്തി​ള​ക്കി തി​ള​ച്ചു​വ​രു​മ്പോ​ൾ ഫ്രൈ ​ചെ​യ്തു​വെ​ച്ച പ​നീ​ർ ആ​വ​ശ്യ​ത്തി​ന് മ​ല്ലി​യി​ല ചേ​ർ​ത്തി​ള​ക്ക​ണം. ഗ്രേ​വി തി​ള​ച്ചു​വ​രു​മ്പോ​ൾ തീ ​ഓ​ഫ്‌ ചെ​യ്ത് ചൂ​ടോ​ടെ വി​ള​മ്പാം.

Tags:    
News Summary - paneer butter masala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT