ഒാറഞ്ച് ഗ്ലേസ്ഡ് ചിക്കൻ
റമദാൻ വിഭവം: ഒാറഞ്ച് ഗ്ലേസ്ഡ് ചിക്കൻ
ചേരുവകൾ:
- ചിക്കൻ -1 കിലോ
- മുട്ട - 2 എണ്ണം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടേബ്ൾ സ്പൂൺ
- മൈദ - 3 ടേബ്ൾ സ്പൂൺ
- കോൺഫ്ലോർ -3 ടേബ്ൾ സ്പൂൺ
- വിനാഗിരി -2 ടേബ്ൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ഇഞ്ചി അരിഞ്ഞത് -2 ടേബ്ൾ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് -2ടേബ്ൾ സ്പൂൺ
- ഒാറഞ്ച് ജ്യൂസ് -അഞ്ചെണ്ണം
- സോയ സോസ് -1 ടേബ്ൾ സ്പൂൺ
- പഞ്ചസാര -1 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
കാണാൻ മുസമ്പിപോലുള്ള ഓറഞ്ച് ആണു ഇതിനു നല്ലത്. വൃത്തിയാക്കിവെച്ച ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കോൺേഫ്ലാർ, മൈദ, വിനാഗിരി, മുട്ട ചേർത്ത് നന്നായി മാഗ്നൈറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക. ചിക്കൻ എണ്ണയിൽ മുക്കി പൊരിക്കണം.
നന്നായി മൊരിയേണ്ട ആവശ്യമില്ല. ഗോൾഡൻ ബ്രൗൺ നിറമാകുേമ്പാൾ വറുത്തു കോരാം. കുറച്ചു എണ്ണയിൽ ഇഞ്ചി, വെളുത്തുളളി ഒന്നു വഴറ്റി എടുക്കണം. അതിലേക്ക് പിഴിഞ്ഞുവെച്ച ഓറഞ്ച് ജ്യൂസും കുറച്ചു കലക്കിവെച്ച കോൺഫ്ലോറും ചേർത്ത് കുറുക്കി എടുക്കണം. അതിലേക്ക് സോയാ സോസും പഞ്ചസാരയും ചേർത്ത് ഇളക്കി ചിക്കനും കൂടി ഇട്ടു നന്നായി മിക്സ് ചെയ്ത് കഴിഞ്ഞാൽ ഒാറഞ്ച് ഗ്ലേസ്ഡ് ചിക്കൻ റെഡിയായി.
ചിക്കന്റെ മുകളിൽ സ്പ്രിങ് ഒനിയനോ എള്ളോ ചേർത്ത് ഗാർണിഷ് ചെയുക. ഓറഞ്ചിന്റെ മധുരവും പുളിയുമൊക്കെ ചേർന്ന് ഒരു പ്രത്യേക രുചിയാണ്. കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു ഡിഷ് കൂടിയാണിത്. നോമ്പ് തുറക്കാനും ഉപയോഗിക്കാം.
തയാറാക്കിയത്: സിംല ജാസിം ഖാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.