ഇനി കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഒരുക്കി നൽകാം ഈ ടേസ്റ്റി തക്കാളി ചോറ്

രുചികരവും എന്നാൽ തയാറാക്കാൻ വളരെ എളുപ്പവുമായ ഒരു വിഭവമാണ് തക്കാളി ചോറ്. തിരക്കുള്ള ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ കുട്ടികളുടെ ലഞ്ച് ബോക്സിലേക്കോ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. വീട്ടിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇത് തയാറാക്കി എടുക്കാം.

ആവശ്യമായ ചേരുവകൾ:

തക്കാളി - 2

ഉള്ളി - 2

ഇഞ്ചി - ചെറിയ കഷ്ണം

വെളുത്തുള്ളി - 5 അല്ലി

പച്ചമുളക് - 3

വെളിച്ചെണ്ണ - ആവശ്യത്തിന്

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1/2 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യം തക്കാളി, ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും അരിഞ്ഞുവെച്ച ചേരുവകളും ചേർത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വേവിക്കുക. തക്കാളി വെന്തു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ മൂന്ന് മിനിറ്റ് കൂടി വഴറ്റുക.

തുടർന്ന്, ഇതിലേക്ക് ആവശ്യത്തിന് അരിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ച് കുക്കർ അടച്ചു വെക്കുക. രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. പത്ത് മിനിറ്റിന് ശേഷം കുക്കർ തുറന്നു നോക്കിയാൽ സ്വാദിഷ്ടമായ തക്കാളി ചോറ് തയാർ! ചൂടോടെ റൈത്ത, അച്ചാർ, പപ്പടം എന്നിവയ്‌ക്കൊപ്പം വിളമ്പാവുന്നതാണ്. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിൽ ചേർത്താൽ ചോറ് നല്ല പാകത്തിന് വെന്തു കിട്ടും.

Tags:    
News Summary - Now you can prepare this tasty tomato rice for your kids in their lunch boxes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-15 10:27 GMT
access_time 2026-05-25 10:32 GMT
access_time 2026-05-24 06:28 GMT
access_time 2026-04-25 03:00 GMT