നെയ്പ്പത്തിരി
Posted On
date_range Updated On
date_range എളുപ്പത്തിലൊരു നെയ്പ്പത്തിരി
ചേരുവകൾ:
- പുട്ടുപൊടി 2 കപ്പ്
- തേങ്ങ ചിരവിയത് 1 കപ്പ്
- ചെറിയ ഉള്ളി 10 എണ്ണം
- വലിയ ജീരകം 1 ടേബിൾ സ്പൂൺ
- വെള്ളം ആവശ്യത്തിന്
- എണ്ണ വറുക്കാൻ ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം:
പുട്ടുപൊടിയിൽ പാകത്തിന് ഉപ്പു ചേർത്ത് 2 കപ്പ് തിളച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വെക്കുക. ശേഷം തേങ്ങയും ഉള്ളിയും ജീരകവും ചതച്ചെടുത്ത് മാവിലേക്ക് ചേർത്ത് നല്ല സോഫ്റ്റായിട്ട് കുഴച്ചെടുക്കുക.
അതിനുശേഷം ചെറിയ ഉരുളകളാക്കി കൈയിൽ വെച്ച് പരത്തി ചൂടായ എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. (മാവ് കുഴക്കുമ്പോൾ കൂടുതൽ വെള്ളം ആവശ്യമെങ്കിൽ ഇളം ചൂടുവെള്ളം ചേർത്തു കൊടുക്കാം )
തയാറാക്കിയത്: മായ ഉദയകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.