Posted On
date_range Updated On
date_range ടർക്കിഷ് ‘മേനമേൻ’
ആവശ്യമായ ചേരുവകൾ
- മുട്ട - 3
- തക്കാളി - 2 (അരിഞ്ഞത്)
- ക്യാപ്സിക്കം- 1 (അരിഞ്ഞത്)
- സവാള - 1 (അരിഞ്ഞത്)
- വെളുത്തുള്ളി - 2 കഷണം (അരിഞ്ഞത്)
- കശ്മീരി മുളകു പൊടി - 1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- മുളകു പൊടി - ½ ടീസ്പൂൺ
- ബട്ടർ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ചേർക്കുക. അരിഞ്ഞ സവാള, വെളുത്തുള്ളി, ക്യാപ്സിക്കം എന്നിവ ചേർത്ത് സോഫ്റ്റ് ആകുംവരെ വഴറ്റുക. ശേഷം തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക.
തുടർന്ന് കശ്മീരി മുളകു പൊടി, ഉപ്പ്, മറ്റ് മസാലകൾ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുട്ട നേരിട്ട് പാനിൽ ചേർത്ത് ഇളക്കുക (ഓംലറ്റ് പോലെ പാകമാക്കാതെ നല്ലതുപോലെ മിശ്രിതം ആവാൻ നോക്കണം).
ഏതാണ്ട് 2-3 മിനിറ്റ് വഴറ്റിയ ശേഷം തീ ഓഫ് ചെയ്യുക. ഇതിൽ രുചിക്കായി ചീസ് വിതറാം. കുരുമുളക് പൊടി, മല്ലി എന്നിവയും ചേർക്കാം. ഇത് ചപ്പാത്തി,പൊറോട്ട, ബ്രഡ് എന്നിവക്കൊപ്പം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.