Posted On
date_range Updated On
date_range ചൂടിൽ തണുപ്പേകാൻ മാംഗോ ജ്യൂസ്
മാങ്ങയുടെ സീസൺ തുടങ്ങിയല്ലോ. എല്ലാ സൂപ്പർ മാർക്കറ്റിലും മാങ്ങ ഇപ്പോൾ ലഭ്യമാണ്. മാങ്ങ ഇഷ്ടമിലാത്തവർ വളരെ കുറവായിരിക്കും. ഞൊടിയിടയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണിത്.
ചെരുവകൾ
- പഴുത്ത മാങ്ങ - 1
- ഇഞ്ചി - ഒരു കഷ്ണം
- പുതിനയില - ആവശ്യത്തിന്
- പഞ്ചസാര - ആവശ്യത്തിന്
- നാരങ്ങാനീര് - 1ടേബിൾസ്പൂൺ
- വെള്ളം - 3 കപ്പ്
- ഐസ് ക്യൂബ്സ് - ആവശ്യത്തിന്
- മാങ്ങ കഷ്ണങ്ങളാക്കിയത് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക .ഇതിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക. ബാക്കിയുള്ള വെള്ളം ചേർത്ത് നീട്ടി എടുക്കാം. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്സും മാങ്ങ അരിഞ്ഞതും ഇട്ടുകൊടുത്തു മുകളിലായി ജ്യൂസ് ഒഴിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.