Posted On
date_range Updated On
date_range മല്ലിയില കൊണ്ടൊരു കിടിലൻ പുലാവ്
ചേരുവകൾ:
- സവാള- ചെറിയ കഷണം
- ഗ്രാമ്പു- 8
- കുരുമുളക്- 1/2 ടീസ്പൂൺ
- പട്ട- ചെറിയ കഷണം
- പച്ചമുളക്- 2
- മല്ലിയില- ഒരുപിടി
ഇവയെല്ലാം മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക
- ബസ്മതി അരി വേവിച്ചത്- 3 കപ്പ്
- നെയ്യ്- 1 ടീസ്പൂൺ
- ബേ ലീഫ്- 2
- കശുവണ്ടി- 10 എണ്ണം
- സവാള- പകുതി
- തക്കാളി- ചെറുത്
- ബീൻസ്- 1/4 കപ്പ്
- കാരറ്റ്- 1/4 കപ്പ്
- കാപ്സികം- 1/4 കപ്പ്
- ഗ്രീൻപീസ്- 2 ടേബ്ൾ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
പാനിൽ നെെയ്യാഴിച്ച് ബേ ലീഫ്, കശുവണ്ടി ചേർത്ത് വഴറ്റുക. ശേഷം അരിഞ്ഞുവെച്ച സവാള ചേർക്കുക. ഇത് നന്നായി വഴന്നുവന്നാൽ തക്കാളി ചേർത്തിളക്കാം. ശേഷം ചെറുതായി അരിഞ്ഞ ബീൻസ്, കാരറ്റ്, കാപ്സികം ഇവയെല്ലാം ചേർത്ത് വഴറ്റുക.
ഗ്രീൻപീസും ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നുവന്നാൽ നേരേത്ത അരച്ച മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക. മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞാൽ വേവിച്ചുവെച്ച ബസ്മതി അരി ഇതിലേക്ക് ചേർത്ത് മസാലയിൽ നന്നായി മിക്സ് ചെയ്തെടുക്കാം. മല്ലിയില പുലാവ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.