ബീറ്റ്റൂട്ട് ഹൽവ
Posted On
date_range Updated On
date_range ബീറ്റ്റൂട്ട് ഹൽവ ചൂടോടെ കഴിക്കാം...
ആവശ്യമുള്ള സാധനങ്ങൾ
- ബീറ്റ്റൂട്ട്- 4 കപ്പ്
- നെയ്യ്- 2 ടീസ്പൂൺ
- പാൽ- 1 1/2 കപ്പ്
- ഏലക്കപ്പൊടി- 1/2 ടീസ്പൂൺ
- പഞ്ചസാര- 5 ടീസ്പൂൺ
- കശുവണ്ടി പൊടിച്ചത്- 1/4 കപ്പ്
- ബദാം - ആവശ്യത്തിന്
- പിസ്ത - ആവശ്യത്തിന്
- ഉണക്ക മുന്തിരി- ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ചെറുതായി ചൂടാക്കിയ നോൺസ്റ്റിക് പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിക്കുക. ഇത് ചൂടായ ശേഷം കട്ടി കുറച്ച് ചീകിയെടുത്ത ബീറ്റ്റൂട്ട് അതിലിട്ട് ഇളക്കുക. ചെറിയ തീയിൽ പത്തു മിനിറ്റിൽ താഴെ വേവിക്കുക. അതിലേക്ക് പാൽ ഒഴിച്ച് നന്നായി ഇളക്കി പരമാവധി പത്ത് മിനിറ്റ് വരെ മൂടിവെച്ച് ചെറുതീയിൽ വേവിക്കുക.
തുടർന്ന് പഞ്ചസാര ചേർത്ത് ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് നന്നായി ഇളക്കി അഞ്ചു മിനിറ്റോളം ചെറുതീയിൽ വേവിക്കുക. അതിനു ശേഷം ഏലക്കപ്പൊടിയും കശുവണ്ടിപ്പരിപ്പ് പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി മിശ്രിതം കുഴമ്പുരൂപം വിട്ട് കട്ടിയാകുന്ന സമയത്ത് വാങ്ങുക.
ബീറ്റ്റൂട്ട് ഹൽവ റെഡി. ഇതിനുശേഷം ബദാം, പിസ്ത എന്നിവ കട്ടി കുറച്ച് അരിഞ്ഞെടുത്തതും മുന്തിരിയും ചേർത്ത് അലങ്കരിക്കുക. ചൂടോടെയും തണുപ്പിച്ചും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.