Posted On
date_range Updated On
date_range കഴിക്കാം കിടിലൻ പീനട്ട് പുലാവ്
ചേരുവകൾ
- ഓയിൽ- 1 ടീസ്പൂൺ
- നിലക്കടല- 2 ടേബ്ൾ സ്പൂൺ (വറുത്തത്)
- ചെറിയ ജീരകം- 1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ്- 1 ടീസ്പൂൺ
- ഉണക്കമുളക്- 3 എണ്ണം
- തേങ്ങ ചിരവിയത്- 2 ടേബ്ൾ സ്പൂൺ
തയാറാക്കേണ്ടവിധം
പാൻ എടുത്ത് അതിലേക്ക് ഒരു ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് നിലക്കടല, ചെറിയ ജീരകം, ഉഴുന്നുപരിപ്പ്, ഉണക്കമുളക് എന്നിവ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചേർത്ത് ഒന്നുകൂടി വറുക്കുക. ശേഷം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.
ചേരുവകൾ
- ഓയിൽ-2 ടീസ്പൂൺ
- കടുക്- 1 ടീസ്പൂൺ
- കറിവേപ്പില- ഒരു തണ്ട്
- നിലക്കടല- 2 ടേബ്ൾ സ്പൂൺ
- ബസ്മതി അരി വേവിച്ചത്- 2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കേണ്ടവിധം
ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, നിലക്കടല, വേവിച്ചെടുത്ത ചോറ് ഇവയും ചേർക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത മസാലപ്പൊടിയും ഉപ്പും ചേർത്ത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കിടിലൻ പീനട്ട് പുലാവ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.