Posted On
date_range Updated On
date_range കുടംപുളിയിട്ടു വെച്ച നല്ല ചെമ്മീൻ കറിയുണ്ട്
ചേരുവകൾ:
- ചെമ്മീൻ ... 750 ഗ്രാം
- ചെറിയ ഉള്ളി ... 10 എണ്ണം
- പച്ചമുളക് ... 5 എണ്ണം
- തക്കാളി ... 2 എണ്ണം
- കുടംപുളി ... 4 എണ്ണം
- ഇഞ്ചി ... 1 വലിയ കഷണം
- കറിവേപ്പില ... 2 തണ്ട്
- തേങ്ങപ്പാൽ ... 3 കപ്പ്
- മഞ്ഞൾപ്പൊടി ... അര ടീ.സ്പൂൺ
- മല്ലിപ്പൊടി ... 2 ടീ.സ്പൂൺ
- മുളകുപൊടി ... 2 ടീ.സ്പൂൺ
- ഉലുവ, കടുക് ... ആവശ്യത്തിന്
- വെളിച്ചെണ്ണ, ഉപ്പ് ... ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറുതായി മുറിച്ച ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് കറിവേപ്പില, നീളത്തിൽ മുറിച്ച ഇഞ്ചി, പച്ചമുളക്, തക്കാളി ചേർത്ത് വഴറ്റിയതിന് ശേഷം എല്ലാ പൊടികളും ചേർത്തിളക്കുക.
ശേഷം അര ഗ്ലാസ് വെള്ളത്തിൽ കുതിർത്തുവെച്ച കുടംപുളി ചേർക്കണം. രണ്ട് കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി മൂടിവെച്ച് കറി നന്നായി തിളച്ചുവരുമ്പോൾ കഴുകിവൃത്തിയാക്കി വെയ്ൻ മാറ്റിയ ചെമ്മീൻ ചേർത്തിളക്കി മൂന്ന് മിനിറ്റ് വേവിക്കുക.
ശേഷം ഇതിലേക്ക് തേങ്ങയുടെ ഒന്നാംപാൽ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് മൂടിവെച്ച് കുറച്ചുകഴിഞ്ഞ് ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.