ജീരകക്കഞ്ഞി
റമദാനിൽ മലയാളികളുടെ ഗൃഹാതുരമായ ഓർമയാണ് ജീരകക്കഞ്ഞി. നാട്ടിലോ വിദേശത്തോ ആയാലും രുചികരമായ ഈ വിഭവം തേടി പോകുന്നവരുണ്ട്. ഇഫ്താറിനുശേഷം, രാത്രികളിൽ വിളാമ്പാവുന്ന ആരോഗ്യകരമായ ജീരകക്കഞ്ഞി തയാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.
ചേരുവകൾ
- പൊടിയരി: ഒരു കപ്പ്
- ചെറുപയർ: അര ടീസ്പൂൺ
- ഉലുവ: അര ടീസ്പൂൺ
- തേങ്ങ: അര കപ്പ്
- ജീരകം: അര ടീസ്പൂൺ
- മഞ്ഞൾപൊടി: അര ടീസ്പൂൺ
- ചെറിയ ഉള്ളി: മൂന്ന് എണ്ണം
- വെളുത്തുള്ളി: മൂന്ന് അല്ലി
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൊടിയരി, ചെറുപയർ, ഉലുവ, വെളുത്തുള്ളി എന്നിവ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് 4-5 വിസിൽ അടിക്കുക. ശേഷം തേങ്ങ, ജീരകം, ചെറിയ ഉള്ളി, മഞ്ഞൾപൊടി ഇവ മിക്സിയിൽ കുറച്ചുവെള്ളം കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് കുക്കറിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് തിളപ്പിക്കുക. ജീരകക്കഞ്ഞി റെഡി. ഇഫ്താർ ഈസി ആൻഡ് ഹെൽത്തി റെസിപ്പി ആയ ഈ വിഭവം എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.