ബീഫ് പൊട്ട് ലി ബിരിയാണി
ചേരുവകൾ
- മസാലക്ക്:
- ബീഫ് 500 ഗ്രാം
- സവാള 1 കപ്പ് ചെറുതായി
- അരിഞ്ഞത്
- മല്ലിപ്പൊടി 2 ടീസ്പൂൺ
- മുളകുപൊടി 2 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
- നെയ്യ് 3 ടീസ്പൂൺ
- ഇഞ്ചി, പച്ചമുളക്
- വെളുത്തുള്ളി അരച്ചത്
- 2 ടേബ്ൾ സ്പൂൺ
- ഏലക്ക, ഗ്രാമ്പൂ, പട്ട
- തൈര് 1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
മാവിനുള്ള ചേരുവകൾ
- ഗോതമ്പുപൊടി 1കപ്പ്
- റവ 1/2 കപ്പ്
- ജീരകം 1 ടീസ്പൂൺ
- തൈര് 1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
ചോറിന് വേണ്ട ചേരുവകൾ
- ബസ്മതി അരി 2 കപ്പ്
- ഉള്ളി 1/2കപ്പ്
- ഗരംമസാല 1 ടേബ്ൾ സ്പൂൺ
- കുങ്കുമം ഒരു നുള്ള്
- പാൽ
- കേവര എസെൻസ്
- നെയ്യ് 5 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വെളുത്തുള്ളി-ഇഞ്ചി-പച്ചമുളക് പേസ്റ്റ്, എല്ലാ മസാലപ്പൊടികളും ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക. സവാള പൊരിച്ചെടുത്ത ബീഫ് വേവിച്ച് മാറ്റിവെക്കുക. ബസ്മതി റൈസ് കൊണ്ട് നെയ്ച്ചോർ ഉണ്ടാക്കി ബീഫ് മസാല ഇട്ട് ലെയർ ചെയ്ത് പൊരിച്ച ഉള്ളിയും പാലിൽ കലക്കിയ കുങ്കുമവും കേവര എസൻസും ചേർത്ത് ദമ്മിൽ ഇട്ടു വെക്കുക.
ബ്രെഡ് ഉണ്ടാക്കാൻ
മാവിന്റെ ചേരുവകൾ എല്ലാം കൂട്ടിയോജിപ്പിച്ച് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. വലിയ വട്ടത്തിൽ ചപ്പാത്തി പോലെ പരത്തിയെടുത്ത് അതിലേക്ക് ഉണ്ടാക്കിവെച്ച ബിരിയാണി നിറച്ച് എടുക്കുക. മുകളിലേക്ക് ഒരു കിഴി പോലെ ചുരുട്ടിയെടുക്കുക. ഇത് ഓവനിൽ 180 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കുക. ബീഫ് പൊട്ട്ലി ബിരിയാണി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.