മുർതബക്

ചേ​രു​വ​ക​ൾ

ഫി​ല്ലി​ങ്​

ബീ​ഫ് മ​സാ​ല ഇ​ട്ട് വേ​വി​ച്ച​ത് 500 ഗ്രാം

​മു​ള​കു​പൊ​ടി 1 ടീ​സ്​​പൂ​ൺ

ജീ​ര​ക​പ്പൊ​ടി 2 ടീ​സ്​​പൂ​ൺ

സ​വാ​ള 1

ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

മൈ​ദ 500 ഗ്രാം

​മു​ട്ട 1

പാ​ൽ 250 മി​ല്ലി

എ​ണ്ണ 2 ടേ​ബ്ൾ സ്​​പൂ​ൺ

മ​റ്റു ചേ​രു​വ​ക​ൾ

മു​ട്ട 5

ക്യാ​പ്സി​കം 1

കാ​ര​റ്റ് 1

സ​വാ​ള 1

മ​ല്ലി​യി​ല അ​ൽ​പം പൊ​ടി​യാ​യി അ​രി​ഞ്ഞ​ത്

ഉ​പ്പ്

കു​രു​മു​ള​കു​പൊ​ടി

ബ​ട്ട​ർ 50 ഗ്രാം

ത​യാ​റാ​ക്കു​ന്ന വി​ധം

ഫി​ല്ലി​ങ്ങി​നു​ള്ള ചേ​രു​വ​ക​ൾ എ​ല്ലാം വ​ഴ​റ്റി​യെ​ടു​ക്കു​ക. മൈ​ദ, മു​ട്ട, പാ​ൽ, ഉ​പ്പും എ​ണ്ണ​യും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച്​ അ​ര​മ​ണി​ക്കൂ​ർ മാ​റ്റി​വെ​ക്കു​ക. മു​ട്ട​യും മ​റ്റു ചേ​രു​വ​ക​ളെ​ല്ലാം ഒ​രു ബൗ​ളി​ൽ മി​ക്സ് ചെ​യ്തു​വെ​ക്കു​ക. കു​ഴ​ച്ചു​വെ​ച്ച മൈ​ദ ഉ​രു​ള​ക​ൾ ആ​ക്കി ഓ​രോ ഉ​രു​ള​യും ച​പ്പാ​ത്തി രൂ​പ​ത്തി​ൽ പ​ര​ത്തി​യെ​ടു​ക്കു​ക. പ​ര​ത്തി​യെ​ടു​ത്ത മാ​വി​​ന്റെ ന​ടു​വി​ൽ അ​ൽ​പം ബീ​ഫ് മ​സാ​ല നി​ര​ത്തു​ക. ഇ​തി​ൽ മു​ക​ളി​ലേ​ക്ക് ര​ണ്ട് ടീ​സ്പൂ​ൺ മു​ട്ട​ക്കൂ​ട്ട് വെ​ച്ച്​ മാ​വി​ന്റെ നാ​ലു വ​ശ​വും​കൊ​ണ്ട് ഫി​ല്ലി​ങ്​ ക​വ​ർ ചെ​യ്തെ​ടു​ക്കു​ക. ബ​ട്ട​ർ ചൂ​ടാ​ക്കി​യ ഫ്രൈ​പാ​നി​ൽ ചെ​റി​യ തീ​യി​ൽ​വെ​ച്ച് എ​ല്ലാ വ​ശ​വും മൊ​രി​യി​ച്ചെ​ടു​ക്കു​ക. ന​ടു​മു​റി​ച്ച് സെ​റ്റ് ചെ​യ്താ​ൽ മു​ർ​ത​ബ​ക് റെ​ഡി...

Tags:    
News Summary - iftar snacks how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT