വീറ്റ് മസാല അപ്പം
ആസ്വദിച്ച് കഴിക്കാം വീറ്റ് മസാല അപ്പം
ഗോതമ്പ് മാവ് കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് വീറ്റ് മസാല അപ്പം. ഇതോടൊപ്പം മസാല കൂടി ചേർത്ത് കഴിച്ചാൽ വളരെ രുചികരമാണ്.
ചേരുവകൾ:
- ഗോതമ്പുപൊടി -ഒരു കപ്പ്
- തേങ്ങ -കാൽ കപ്പ്
- വെള്ളം -ഒരു കപ്പ്
- യീസ്റ്റ് -ഒരു ടീസ്പൂൺ
- സവാള -പകുതി
- കിഴങ്ങ് -ഒരെണ്ണം
- കാരറ്റ് വേവിച്ചത് -കാൽകപ്പ്
- ഗ്രീൻപീസ് വേവിച്ചത് -കാൽകപ്പ്
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- മുളകുപൊടി -ഒരു ടീസ്പൂൺ
- കറിവേപ്പില -കുറച്ച്
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. മൂന്നു മണിക്കൂർ പുറത്ത് വെക്കുക. ഒരു പാൻ എടുത്ത് അതിൽ അഞ്ചു മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഒരു അപ്പച്ചെമ്പ് എടുത്ത് അതിൽ നേരത്തേ തയാറാക്കിവെച്ച അപ്പത്തിൻ മാവിൽ നിന്നും ഒരു തവി ഒഴിച്ച് അതിന്റെ നടുക്ക് നേരത്തേ വഴറ്റിവെച്ച പച്ചക്കറിക്കൂട്ട് ഒരു സ്പൂൺ വെക്കുക. എന്നിട്ട് നന്നായി ചെറിയ തീയിൽവെച്ച് ചുട്ടെടുക്കുക. അങ്ങനെ ഒാരോ മസാല അപ്പവും ചുട്ടെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.