മതിവരുവോളം കഴിക്കാം, കോക്കനട്ട് ലഡ്ഡു

ലഡ്ഡു എന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്തവരായി ആരുമില്ല. പല തരത്തിലുള്ള ലഡ്ഡു നമ്മുക്ക് തയാറാക്കാൻ സാധിക്കും. തേങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ് ഈ കോക്കനട്ട് ലഡ്ഡു.

ആവശ്യമുള്ള സാധനങ്ങൾ:

  • തേങ്ങ ചിരവിയത് - രണ്ടര കപ്പ്
  • ശർക്കര പൊടിച്ചത് - ഒരു കപ്പ്
  • ഏലക്ക പൊടിച്ചത് - അര ടീസ്പൂൺ
  • നെയ്യ് - 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു ചൂടായ പാനിൽ നെയ്യൊഴിച്ച് തേങ്ങ ചിരവിയത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് ഉരുകിയോചിക്കുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഏലക്കാപൊടി ചേർത്തിളക്കുക. ഇറക്കിവെച്ചു ചൂടാറിയ ശേഷം ഉരുട്ടിയെടുക്കുക.

Tags:    
News Summary - Tasty Coconut Ladoo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT