Posted On
date_range Updated On
date_range ഒരു കഷണം കപ്പ മതി ഡിലൈറ്റ് ഉണ്ടാക്കാൻ
ചേരുവകൾ:
- കപ്പ - 1 കഷണം
- തേങ്ങാപ്പാൽ - 2 കപ്പ്
- ജെലാറ്റിൻ - 10 ഗ്രാം
- ഫ്രഷ് മിൽക്ക് - 250 മി. ലി.
- പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു സോസ്പാനിൽ പാൽ ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ ഒരു കഷണം കപ്പ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്ത് കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത് അരിച്ചെടുത്ത രണ്ട് കപ്പ് കപ്പപ്പാൽ ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, അര ഗ്ലാസ് വെള്ളത്തിൽ സോക് ചെയ്തുവെച്ച ജെലാറ്റിൻ എന്നിവ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യണം.
ചൂട് പോയതിനു ശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി പുഡിങ് ബൗളിൽ ഒഴിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽവെച്ച് സെറ്റായതിനു ശേഷം വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.