ബാച്ചിലേഴ്സ്​ ബ്രോസിന് ഓംലെറ്റ് ഊത്തപ്പം

കട്ടൻചായയിലൊതുങ്ങുന്ന അല്ലെങ്കിൽ ബ്രെഡ് ഓംലെറ്റിൽ ലാവിഷ് ആക്കുന്ന ബ്രേക്ക്ഫാസ്​റ്റാണ് ബാച്ചിലേഴ്സ് ​പിന്തുടരുക. കുറഞ്ഞ ചേരുവകൾ കൊണ്ട് 15 മിനിറ്റിനകം തയാറാക്കാവുന്ന ഈസി ടേസ്​റ്റി ബ്രേക്ക്ഫാസ്​റ്റ് ആണ് ഓംലെറ്റ് ഊത്തപ്പം.

ചേരുവകൾ: 

  • മുട്ട – രണ്ടെണ്ണം
  • സവാള– ഒന്ന്
  • പച്ചമുളക്– രണ്ടെണ്ണം
  • തക്കാളി– ഒന്ന്
  • മല്ലിയില– ഒരു പിടി
  • കുരുമുളക്പൊടി– ഒരു ടീസ്​പൂൺ
  • ദോശമാവ്– ഒരു കപ്പ്
  • ഉപ്പ്– പാകത്തിന്
  • എണ്ണ– രണ്ട് ടേബ്ൾ സ്​പൂൺ

തയാറാക്കുന്ന വിധം:

മുട്ട പൊട്ടിച്ചതും സവാള അരിഞ്ഞത്, പച്ചമുളക്, മല്ലിയില, തക്കാളി, ഉപ്പ് എന്നിവ യോജിപ്പിച്ച് വെക്കുക. പാനിൽ ദോശ വട്ടം കുറച്ച് അൽപം കനത്തിൽ പരത്തുക. മുകളിൽ ഓംലെറ്റ് മിശ്രിതം ഒഴിക്കുക. കുരുമുളക് പൊടിയും അൽപം എണ്ണയും തൂവിക്കൊടുക്കുക. ശേഷം ഇരുവശവും മൊരിച്ചെടുക്കുക. തക്കാളി ചട്നിക്കൊപ്പം വിളമ്പാം.

Tags:    
News Summary - how to make omelette uthappam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 10:32 GMT
access_time 2026-05-24 06:28 GMT
access_time 2026-04-25 03:00 GMT