കാസർകോട്ടെ അയക്കൂറ കസി
വറുത്തെടുത്ത വിഭവങ്ങൾക്ക് കാച്ചിയത് എന്നു പറയുന്ന കാസർകോട്ടെ വിഭവങ്ങൾക്കെല്ലാം പുതുമ ഏറെയാണ്. സപ്തഭാഷ സംഗമ ഭൂമിയായ കാസർകോട്ടെ വൈവിധ്യമായ വിഭവമാണ് അയക്കൂറ കസി.
ചേരുവകൾ:
1. നെയ്മീൻ (അയക്കൂറ)- അര കിലോ
2. ഉള്ളി- 2 എണ്ണം
3. തക്കാളി -1 എണ്ണം
4 പച്ചമുളക് - 2 എണ്ണം
5. മഞ്ഞൾപൊടി -ഒരു നുള്ള്
മുളകുപൊടി -4 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
ഗരം മസാല - ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
6. മല്ലിയില -ആവശ്യത്തിന്
7. ജീരകം -ഒരു നുള്ള്
8. എണ്ണ -ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
മീൻ നന്നായി കഴുകി വൃത്തിയാക്കുക. അഞ്ചാം നമ്പറിലെ ചേരുവകൾ നന്നായി മീനിൽ തേച്ചുപിടിപ്പിച്ച് 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. ശേഷം എണ്ണ ചൂടാക്കി മീൻ പൊരിച്ചെടുക്കുക.
കോരിയെടുത്ത ശേഷം അതേ എണ്ണയിൽ ജീരകം ഇട്ട് പൊട്ടിച്ച് ഉള്ളിയിട്ട് വഴറ്റുക. ഉള്ളി വഴന്നശേഷം തക്കാളിയും പച്ചമുളകും ചേർത്ത് ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞശേഷം പൊരിച്ച മീൻ ഇടുക.
മീൻ പൊടിയാതെ ഇളക്കി മീനിൽ മസാല പിടിപ്പിക്കുക. തീ ഓഫ് ചെയ്ത് മല്ലിയില തൂവി വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.